play-sharp-fill
വസ്തു തർക്കത്തിന്റെ പേരിൽ അയൽവാസിയെ കൊടുവാൾ ഉപയോഗിച്ച് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ;പ്രതി പൊലീസ് പിടിയിൽ

വസ്തു തർക്കത്തിന്റെ പേരിൽ അയൽവാസിയെ കൊടുവാൾ ഉപയോഗിച്ച് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ;പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

പൂയപ്പള്ളി: വസ്തു തർക്കത്തിന്റെ പേരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അയൽവാസിയെ കൊടുവാൾ ഉപയോഗിച്ച് മാരകമായി വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ.പൂയപ്പള്ളി മരുതമൺപള്ളി പൊയ്കവിള വീട്ടിൽ സദാശിവന്റെ മകൻ സേതുരാജനെ (54)സംഭവസ്ഥലത്ത് വച്ച്  പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


പ്രതിയുടെ അയൽവാസിയായ മരുതമൺപള്ളി അമ്പാടിയിൽ ജനാർദ്ദനന്റെ മകനായ ജലജനാണ് (38)ഇയാളുടെ ആക്രമണത്തിന് ഇരയായത്. ജലജനും പ്രതി സേതുരാജനും തമ്മിൽ വസ്തു തർക്കം നിലനിന്നിരുന്നു.ഇതിലുള്ള വിരോധം മൂലമാണ് ഞായാറാഴ്ച മരുതമൺപള്ളി ജംങ്ഷനിലെ ചായക്കടയിൽ ഇരുന്ന ജലജനെ കയ്യിൽ കരുതിയിരുന്ന കൊടുവാൾ ഉപയോഗിച്ച് വെട്ടുകയും ഇത് തടയാനായി ശ്രമിച്ച ജലജൻ പ്രതിയുമായി പിടിവലിയുണ്ടായി തറയിൽ വീഴുകയും, വീണുകിടന്ന ഇയാളെ പ്രതി കൊടുവാൾ ഉപയോഗിച്ച് ദേഹമാസകലം തുരുതുരാ വെട്ടി  കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.തുടർന്നും കൊടുവാളുമായി സംഭവ സ്ഥലത്ത് തന്നെ നിലയുറപ്പിച്ച ഇയാളെ പൂയപ്പള്ളി പൊലീസെത്തി   അറസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group