
കോട്ടയം :തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി കോട്ടയത്തെത്തുന്നു. ഏപ്രില്‍ നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം മുനിസിപ്പൽ മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും.
ജില്ലയിലെ ഒമ്പതു മണ്ഡലങ്ങളിലെയും എന്ഡിഎ സ്ഥാനാര്ഥികള് സമ്മേളനത്തില് പങ്കെടുക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി നാളെ ജില്ലയില് പ്രചാരണത്തിനെത്തും. ഉച്ചകഴിഞ്ഞ് പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂര് എന്നിവിടങ്ങളില് റോഡ്ഷോയില് രാഹുല് ഗാന്ധി സ്ഥാനാര്ഥികള്ക്കൊപ്പം പങ്കെടുക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആറിനു ജില്ലയില് പര്യടനം നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് പൂഞ്ഞാറിലും നാലിനു പാലായിലും അഞ്ചിന് കടുത്തുരുത്തിയിലും യോഗങ്ങളില് പങ്കെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇന്നു ജില്ലയിലെത്തും. രാവിലെ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില് പങ്കെടുക്കുന്ന സംസ്ഥാന സെക്രട്ടറി വൈകുന്നേരം അഞ്ചിന് ഈരാറ്റുപേട്ടയില് പൊതുസമ്മേളനത്തില് പങ്കെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില് നാലിന് പാലായിലും ഏറ്റുമാനൂരിലും വൈക്കത്തും സിപിഎം ജനറല് സെക്രട്ടറി എം.എ. ബേബി പൊതുയോഗത്തില് പ്രസംഗിക്കും.
പ്രകാശ് കാരാട്ട് 30ന് രാവിലെ 10ന് അയര്ക്കുന്നത്തും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഞ്ചിനു വൈക്കത്തും പൊതുയോഗത്തില് പ്രസംഗിക്കും. മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വിവിധയിടങ്ങളില് പൊതുയോഗങ്ങളില് പ്രസംഗിച്ചിരുന്നു.








