മോക്ഡ്രില്ലിനിടെ യുവാവിന്റെ മരണം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.
ചീഫ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പത്തനംതിട്ട കളക്ടര്‍ കൈമാറിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് പിന്നാലെയാണ് വകുപ്പ് തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. അതേസമയം ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക് ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേധാവിയും പത്തനംതിട്ട ജില്ല കളക്ടറും 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
മരിച്ച ബിനു 45 മിനിറ്റോളം വെള്ളത്തിനടിയില്‍ മുങ്ങിക്കിടന്നതായി പരാതിയില്‍ പറയുന്നു. യഥാസമയം ദുരന്തനിവാരണ സേന എത്തിയിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ഗിന്നസ് മാടസാമി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
മുന്‍കരുതല്‍ സ്വീകരിക്കാതെയുള്ള മോക് ഡ്രില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ചശേഷം കമീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.