play-sharp-fill
കോട്ടയത്തിന്റെ നദികൾക്കു കരുത്തേകാൻ മോഹൻലാലും..! നദീ പുനസംയോജന പദ്ധതിയിൽ മോഹൻലാലിന്റെ കരുത്ത്; ഇനി ലാൽകാട്ടും വഴിയിലൂടെ പുഴയൊഴുകും

കോട്ടയത്തിന്റെ നദികൾക്കു കരുത്തേകാൻ മോഹൻലാലും..! നദീ പുനസംയോജന പദ്ധതിയിൽ മോഹൻലാലിന്റെ കരുത്ത്; ഇനി ലാൽകാട്ടും വഴിയിലൂടെ പുഴയൊഴുകും

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ജില്ലയിലെ തന്നെ പുഴകളെ നേർവഴികാട്ടാൻ ഒഴുകിയെത്തിയ മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുനർസംയോജന പദ്ധതിയിൽ ഇനി മോഹൻലാലും. നദീസംയോജന പദ്ധയിക്ക് അഭിവാദ്യം അർപ്പിച്ച് പദ്ധതിയ്ക്കു പിൻതുണയുമായി മോഹൻ ലാലും രംഗത്ത് എത്തി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കോട്ടയം ജില്ലയിലെ നദികളെ നല്ലവഴി കാട്ടുകയും, വിവിധ പ്രദേശങ്ങളിൽ തരിശിട്ടു കിടന്ന പാടശേഖരങ്ങളെ നെല്ലിന്റെ പച്ചപ്പ് പുതപ്പിയ്ക്കുകയും ചെയ്ത പദ്ധതിയുടെ ഭാഗമായാണ് മോഹൻലാലും രംഗത്ത് എത്തുന്നത്.

ഞായറാഴ്ച സി.എം.എസ് കോളേജിൽ നടന്ന ചടങ്ങിൽ, പദ്ധതിയുടെ രണ്ടാം വാർഷിക സുവനീർ സൂപ്പർ താരം മോഹൻലാൽ പദ്ധതി കോ ഓർഡിനേറ്റർ അഡ്വ.കെ.അനിൽകുമാറിൽ നിന്നും ഏറ്റുവാങ്ങി. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ നദീപുനർസംയോജന പദ്ധതിയെപ്പറ്റി, പദ്ധതിയുടെ സംഘാടകരിൽ നിന്നും ചോദിച്ചു മനസിലാക്കിയ ശേഷമാണ് മോഹൻ ലാൽ സുവനീർ ഏറ്റുവാങ്ങിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു വർഷമായി കോട്ടയം ജില്ലയിൽ നടപ്പാക്കുന്ന പദ്ധതി വഴി തരിശിട്ടു കിടന്ന വിവിധ പാടശേഖരങ്ങളിൽ നെൽകൃഷി ഇറക്കാൻ സാധിച്ചിട്ടുണ്ട്. ഈ പാടശേഖരങ്ങളിലെ നെൽകൃഷിയിലൂടെ, ഈ പാടശേഖരങ്ങളിലേയ്ക്ക് ഒഴുകിയെത്തുന്ന നദികൾ വൃത്തിയാകുകയും, ഇവിടുത്തെയും പരിസരത്തെയും ജല സ്രോതസുകൾ വൃത്തിയുള്ളതാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മോഹൻലാൽ പദ്ധതിയുടെ പ്രവർത്തനങ്ങളിൽ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

പദ്ധതിയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഡോക്യുമെന്ററി ഞായറാഴ്ച രാവിലെ അനശ്വര തീയറ്ററിൽ പ്രദർശിപ്പിച്ചിരുന്നു.