ഉറങ്ങുന്നതിനിടെ റെഡ്മി മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ചു; ശബ്ദം കേട്ട ഉടനെ ഫോൺ വലിച്ചു ദൂരത്തേക്ക് എറിഞ്ഞു; വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്….!
സ്വന്തം ലേഖിക
കല്‍പ്പറ്റ: വിദ്യാര്‍ഥിയുടെ മൊബൈല്‍ പൊട്ടിത്തെറിച്ച് അപകടം.
വയനാട് ജില്ലയിലെ മടക്കിമലയിലാണ് സംഭവം. ഒഴക്കല്‍ കുന്നില്‍ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാന്‍റെ ഫോണാണ് പൊട്ടിത്തെറിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച രാവിലെ 11 മണിയോടെ ആണ് അപകടം ഉണ്ടായത്. ഫോണ്‍ അടുത്തു വച്ചു ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പെട്ടെന്നൊരു ശബ്ദം കേട്ടാണ് സിനാൻ ഉണര്‍ന്നത്. ഫോണില്‍ നിന്നും ശബ്ദം കേട്ട ഉടനെ മൊബൈല്‍ വലിച്ചു ദൂരത്തേക്ക് എറിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി.
രണ്ടു വര്‍ഷം മുൻപ് വാങ്ങിയ റെഡ്മി നോട്ട് 7 പ്രോ എന്നാ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.
Third Eye News Live
0