മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വരുന്ന വ്യാഴാഴ്ചവരെ മോര്‍ച്ചറിയില്‍തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിർദേശം.
കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വരുന്ന വ്യാഴാഴ്ചവരെ മോര്‍ച്ചറിയില്‍തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിർദേശം.
മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ തനിക്കു വിട്ടുനല്‍കാൻ കളമശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശാ ലോറന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.
മറ്റൊരു മകള്‍ സുജാത ഹിയറിങില്‍ മൃതദേഹം വിട്ടു കൊടുക്കാനുള്ള സമ്മതം പിന്‍വലിച്ചുവെന്ന് ആശാ ലോറന്‍സ് പറഞ്ഞു. മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കല്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോളേജ് സമിതിയുടെ തീരുമാനം മുന്‍ വിധിയോടെയാണെന്നും ലോറന്‍സ് കൊടുത്തുവെന്ന് പറയുന്ന സമ്മതത്തിന്റെ ആധികാരികതയില്‍ സംശയമുണ്ടെന്നും ഇവര്‍ കോടതിയെ ധരിപ്പിച്ചു.
ഹിയറിങില്‍ അപാകതകളുണ്ടെന്ന് പറഞ്ഞ കോടതി മൃതദേഹം വീണ്ടും ഹര്‍ജി പരിഗണിക്കുന്ന വ്യാഴാഴ്ചവരെ മോര്‍ച്ചറിയില്‍തന്നെ സൂക്ഷിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.
മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ വീണ്ടും ഹിയറിങ് നടത്താനാകുമോയെന്ന് പരിശോധിക്കും. ഇത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന്
നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനേക്കാള്‍ സീനിയറായ വ്യക്തിയെ ഉള്‍പ്പെടുത്തി ഹിയറിങ് നടത്തുന്ന കാര്യത്തിലാണ് നിലപാട് തേടിയിരിക്കുന്നത്