Spread the love

തൊടുപുഴ: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകള്‍ നേർന്ന് മുതിർന്ന സി.പി.എം നേതാവ് എം.എം. മണി.

video
play-sharp-fill

ജനങ്ങള്‍ തെരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. തെരത്തെടുപ്പില്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിങ്ങിലാണെന്നും എം.എം. മണി ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

 

‘ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി ശ്രീ വി.ഡി സതീശന് ആശംസകള്‍ നേരുന്നു. തിരത്തെടുപ്പില്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിങും’ കുറിപ്പില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ട്രോളുമായി മണി രംഗത്തെത്തിയിരുന്നു. മുൻ കെ.പി.സി.സി പ്രസിഡന്റുമാരെയും വിവിധ കോണ്‍ഗ്രസ് നേതാക്കളെയും ഘടക കക്ഷി നേതാക്കളെയും പല തവണയായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിനെ പരിഹസിച്ച്‌, ‘ഇനി യു.ഡി.എഫിന് വോട്ടു ചെയ്യാത്ത ഞങ്ങളെയും ഡല്‍ഹിക്ക് വിളിപ്പിക്കുമോ’ എന്ന ട്രോളും അദ്ദേഹം പങ്കുവെച്ചിരുന്നു.