ഇരുമ്പു തിന്നുന്ന മനുഷ്യൻ ; വയറു വേദനയുമായി എത്തിയ രോഗിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്തത് 111 ഇരുമ്പാണികൾ

ഇരുമ്പു തിന്നുന്ന മനുഷ്യൻ ; വയറു വേദനയുമായി എത്തിയ രോഗിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്തത് 111 ഇരുമ്പാണികൾ

Spread the love

സ്വന്തം ലേഖിക

തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയുടെ വയറിന്റെ എക്‌സ്- റേ പരിശോധനാ ഫലം കണ്ട് ഞെട്ടി ഡോക്ടർമാർ. വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 111 ഇരുമ്പാണികൾ.

മനോദൗർബല്യമുള്ള 49കാരന്റെ വയറിലാണ് ഇത്രയധികം ആണികൾ കണ്ടെത്തിയത്. ഇയാൾ 10 വർഷത്തിനിടെ പലപ്പോഴായി അകത്താക്കിയ ആണികളാണ് നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ജനറൽ സർജറി വിഭാഗം ഡോക്ടർമാർ പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവിൽ ആണി അകത്തുകയറിയതിനെ തുടർന്ന് വയർ വീർക്കുകയും ശക്തമായ വേദന അനുഭവപ്പെടുകയും ചെയ്തതോടെയാണ് മേത്തല സ്വദേശിയായ യുവാവിനെ ബന്ധുക്കൾ ഞായറാഴ്ച അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്നത്. വയറിന്റെ എക്‌സ്- റേ പരിശോധന എടുത്തതോടെ അങ്ങിങ്ങായി എണ്ണിതീർക്കാനാകാത്ത വിധം ആണികൾ കുടുങ്ങി കിടക്കുന്നത് കണ്ടെത്തി. ഉടനെ രോഗിയെ വാർഡിലേക്ക് മാറ്റി പ്രാഥമിക നിരീക്ഷണങ്ങൾക്ക് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

ആണികൾ പലതും ആന്തരികാവയവങ്ങളിൽ തുളഞ്ഞുകയറിയ നിലയിലായിരുന്നു. ആണികൾ പൂർണമായും പുറത്തെടുക്കാൻ ചെറു കുടലിന്റെ 60 സെ.മീറോളം ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കേണ്ടി വന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് വരുന്നതായി ഡോക്ടർമാർ അറിയിച്ചു.