എം.എൽ.എയെ തല്ലിയെന്ന ചീത്തപ്പേര് ഇനി ഈരാറ്റുപേട്ടക്കാർക്ക് ഉണ്ടാകില്ല..! ഇനി ഈരാറ്റുപേട്ട പരിസരത്ത് കണ്ടാൽ പേപ്പട്ടിയെ തല്ലുന്നത് പോലെ തല്ലും; പി.സി ജോർജിനുള്ള വെല്ലുവിളി സോഷ്യൽ മീഡിയയിൽ വൈറൽ; പി.സി ജോർജിനെ വെല്ലുവിളിച്ച വീഡിയോ ഇവിടെ കാണാം

എം.എൽ.എയെ തല്ലിയെന്ന ചീത്തപ്പേര് ഇനി ഈരാറ്റുപേട്ടക്കാർക്ക് ഉണ്ടാകില്ല..! ഇനി ഈരാറ്റുപേട്ട പരിസരത്ത് കണ്ടാൽ പേപ്പട്ടിയെ തല്ലുന്നത് പോലെ തല്ലും; പി.സി ജോർജിനുള്ള വെല്ലുവിളി സോഷ്യൽ മീഡിയയിൽ വൈറൽ; പി.സി ജോർജിനെ വെല്ലുവിളിച്ച വീഡിയോ ഇവിടെ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഒരു തിരഞ്ഞെടുപ്പാകുമ്പോൾ വിജയവും പരാജയവും ഒക്കെ സംഭവിക്കും. സ്വാഭാവികം. പക്ഷേ, ഈരാറ്റുപേട്ടക്കാരനെന്ന നിലയിൽ പി.സി ജോർജിനോടു പറയാൻ ഒറ്റക്കാര്യമേ ഉള്ളു..

ഒരു എം.എൽ.എയെ തല്ലി എന്ന മോശപ്പേര് ഈരാറ്റുപേട്ടക്കാർക്കു വരാതിരിക്കാൻ വെയിറ്റ് ചെയ്തതാണ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെകണ്ടാൽ.. പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങൾ തല്ലും.. തല്ലും എന്നു പറഞ്ഞാൽ തല്ലും.. പി.സി ജോർജിനെ വെല്ലുവിളിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രധാന സന്ദേശങ്ങളിൽ ഒന്നാണ് ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം പ്രതീക്ഷിച്ച്, ഈരാറ്റുപേട്ടക്കാരെ അടക്കം വെല്ലുവിളിച്ച പി.സി ജോർജിന്റെ തിരിച്ചടിയാണ് വോട്ടെടുപ്പ് ദിവസം മുതൽ ഈ സമയം വരെ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. പി.സി ജോർജിനെ പതിനയ്യായിരത്തോളം വോട്ടിനാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ അട്ടിമറിച്ചത്.

ഇതിനു പിന്നാലെ പി.സി ജോർജിനെ ട്രോളി സോഷ്യൽ മീഡിയയും രംഗത്ത് എത്തി.

തന്റെ തോൽവിയ്ക്കും, രണ്ടാം സ്ഥാനത്തിനും നന്ദി പറഞ്ഞ് സോഷ്യൽ മീഡിയയിൽ പി.സി ജോർജും രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പി.സി ജോർജിനെതിരെ ആഞ്ഞടിച്ച് ഈരാറ്റുപ്പേട്ടക്കാരന്റെ വീഡിയോ സന്ദേശം എത്തിയിരിക്കുന്നത്.

ഈരാറ്റുപ്പേട്ടക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി വിളിച്ചു പറഞ്ഞ പി.സി ജോർജ് ഇവരെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇത് കൂടാതെയാണ് ബി.ജെ.പിയും താനുമാവും കേരളം ആരു ഭരിക്കണമെന്നു തീരുമാനിക്കുക എന്ന പ്രഖ്യാപനവും ജോർജ് നടത്തിയിരുന്നു.

ഇതിനെല്ലാം ഉള്ള മറുപടിയാണ് ഇപ്പോൾ ജോർജിന് ലഭിച്ചത്. ഇതിനുള്ള വെല്ലുവിളിയാണ് ഇപ്പോൾ ജോർജിനു വീഡിയോ സന്ദേശമായി ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ വീഡിയോയ്ക്കുള്ള ജോർജിന്റെ മറുപടി എന്താകും എന്നാണ് നാട്ടുകാർ കാത്തിരിക്കുന്നത്.