Spread the love

തിരുവനന്തപുരം: തിരുവനന്തപുരം ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാനായി പോയി കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി. വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം 3 പേരെയാണ് കണ്ടെത്തിയത്.

video
play-sharp-fill

പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, BF0 രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയായിരുന്നു കാണാതായത് . ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. എന്നാല്‍ ഇവർ കാടുകയറിയ ശേഷം വൈകുന്നേരം ഇവരെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ആർ ആർ ടി സംഘം അന്വേഷണം ആരംഭിച്ചത്.

മൂന്നംഗ സംഘത്തിലെ ഒരാള്‍ക്ക്‌ വഴി തെറ്റിയതാണ് കാരണമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നുവെന്നും ഇന്ന് രാവിലെയാണ് ഇയാളെ കണ്ടെത്തിയതെന്നുമാണ് വിവരങ്ങള്‍. മൂന്നുപേരും സുരക്ഷിതരാണ്. ഇവർ ക്യാമ്പ് ഷെല്‍ട്ടറിന് അടുത്ത് എത്താറായതായാണ് നിലവില്‍ പുറത്തു വരുന്ന വാർത്തകള്‍ സ്ഥിരീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group