
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ജീവനൊടുക്കി. ഭാര്യയെ കൊന്ന കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന വയനാട് കേണിച്ചിറ സ്വദേശിയും ചിത്രകാരനുമായ ജിൽസൻ (44) ആണ് കഴുത്തറുത്ത് ആത്മഹത്യ ചെയ്‌തത്.
ഇന്ന് പുലർച്ചെ അഞ്ചരയോടയാണ് കഴുത്തറുത്തത്. മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ചാണ് കഴുത്തറുത്തത്. മുറിവിൽ നിന്ന് കൈകൊണ്ട് രക്തം ഞെക്കിക്കളയുകയായിരുന്നുവെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
7 മാസം മുമ്പാണ് ഇയ്യാളെ കണ്ണൂർ സെൻട്രൽ ജയിലിൽ കൊണ്ടുവന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







