
ആലുവയില്‍ നിന്ന് കാണാതായ പതിനാല് വയസുകാരനെ കണ്ടെത്തി പോലീസ്. വിദ്യാധിരാജ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി.
ഇന്നലെ രാത്രി എന്നെ ഇനി അന്വേഷിക്കേണ്ട, ഞാൻ പോകുന്നു എന്ന് കത്തെഴുതിവച്ച് കുട്ടി വീട് വിടുകയായിരുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
നീല ഹൂഡി ധരിച്ച് ബാഗുമായി കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







