Spread the love

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അഞ്ചല്‍ ചന്തമുക്ക് സ്വദേശി അഭയ് (25) ആണ് കൊല്ലം റൂറല്‍ ഡാൻസ് ടീമിന്‍റെ പിടിയിലായത്.

video
play-sharp-fill

ഡാൻസഫ് സബ് ഇൻസ്പെക്ടർ ജ്യോതിഷ് ചിറവൂർ, കൊട്ടാരക്കര സബ് ഇൻസ്പെക്ടർ അഭിലാഷ്, സിവില്‍ പൊലീസ് ഓഫീസർ അഭി, ഡാൻസ് ഓഫ് ടീം അംഗങ്ങളായ ബാലാജി, വിപിൻ, സജു ദിലീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവില്‍ നിന്നും മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ എംഡിഎംഎ കേരളത്തിലേക്ക് കടത്തിയത്. രഹസ്യ വിവരത്തേ തുടർന്ന് കൊട്ടാരക്കരയില്‍ വച്ചാണ് ഡാൻസാഫ് സംഘം ഇയാളെ പിടികൂടിയത്. അഭയിന്‍റെ നില്‍പ്പ് കണ്ടപ്പോഴേ പന്തികേട് തോന്നിയ പൊലീസ് ചോദ്യം ചെയ്തു, ഇതോടെ ‘സാറെ എന്‍റെ മലദ്വാരത്തില്‍ എംഡിഎംഎയാണെന്ന് ഇയാള്‍ സത്യം തുറന്ന് പറയുകയായിരുന്നു. ‘ പിന്നാലെ പ്രതിയെ കൊട്ടാരക്കര ആശുപത്രിയില്‍ വച്ചു പരിശോധനക്ക് വിധേയനാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group