Spread the love

കുറവിലങ്ങാട്: പലതവണ പറഞ്ഞിട്ടും അധികൃതർ കേട്ടഭാവം പോലും കാണിക്കാതെ വന്നതോടെ നാട്ടുകാർ സംഘടിച്ച്‌ രംഗത്തിറങ്ങി യാത്ര സുഗമമാക്കി.
പള്ളിത്താഴെ- മുണ്ടൻവരമ്പ് റോഡിലെ അപകടഭീഷണിയെച്ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ ഫലം കാണാതെ വന്നതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങി സേവനനിരതരായത്.

video
play-sharp-fill

കൂട്ടായ ശ്രമങ്ങള്‍ക്ക് സ്‌നേഹവേദി സൊസൈറ്റി, ബാപ്പുജി സ്വാശ്രയസംഘം, ഐക്യവേദി എസ്‌എച്ച്‌ ഗ്രൂപ്പ്, കുറവിലങ്ങാട് ഇടവകയിലെ വിശുദ്ധ ഇരണെവൂസ് കുടുംബ കൂട്ടായ്മ യൂണിറ്റ് എന്നിവയും നേതൃത്വം നല്‍കി.

ടിക്‌സണ്‍ മണിമലത്തടം, ജോജി ഒറ്റക്കണ്ടം, ഷൈജു പാവുത്തിയേല്‍, എം.വി. ജോണ്‍ കുന്നേല്‍, ജയകുമാർ കാഞ്ഞിരവേലില്‍, ബോബിച്ചൻ നിധീരി, ജോസ് കൊച്ചുപുരയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വിഭാഗത്തിലും ജനപ്രതിനിധികള്‍ക്കും പരാതി നല്‍കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴവെള്ളം റോഡിലൂടെ ഒഴുകിയതിലൂടെ റോഡരിക് കുഴിഞ്ഞ് വലിയ അപകടഭീഷണിയിലായിരുന്നു. അനധികൃത നിർമാണവും റോഡില്‍ അപകടഭീഷണി സൃഷ്ടിച്ചിരുന്നതായി പരാതികള്‍ ഉയർന്നിരുന്നു. റോഡിന്‍റെ വശങ്ങളില്‍ മണ്ണും കല്ലുമെത്തിച്ചിട്ടാണ് അപകടഭീഷണി ഒഴിവാക്കിയത്.