
സിനിമയില്‍ അഭിനയിക്കാന്‍ പോയ 14 കാരനെ കണ്ടെത്തി: അമ്മയോട് വീഡിയോ കോളിലൂടെ സംസാരിച്ചു
പത്തനംതിട്ട: സിനിമയില്‍ അഭിനയിക്കാന്‍ യാത്ര പോകുകയാണെന്നു പറഞ്ഞ് അമ്മയ്ക്ക് കത്ത് എഴുതി വീടുവിട്ടിറങ്ങിയ 14കാരനെ കണ്ടെത്തി. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ചെന്നൈയിൽ നിന്നും നാട്ടിലേക്കുള്ള ട്രെയിനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ട ഒരു മെർച്ചന്റ് നേവി ഉദ്യോഗസ്തനാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയുമായി നേവി ഉദ്യോഗസ്ഥൻ തന്നെ നാട്ടിലേക്ക് യാത്ര തിരിച്ചു. മാതാപിതാക്കളുമായി കുട്ടി വീഡിയോ കോളിലൂടെ സംസാരിച്ചു. ചെന്നൈ -ഗുരുവായൂര്‍ എക്‌സ്പ്രസിലിലായിരുന്നു യാത്ര.
ചൊവ്വാഴ്ച രാവിലെ മല്ലപ്പള്ളി -കോട്ടയം റോഡിലെ ഒരു ട്യൂഷന്‍ കേന്ദ്രത്തില്‍ പോയതായിരുന്നു വിദ്യാര്‍ഥി. യാത്ര ചെയ്തിരുന്ന സൈക്കിള്‍ മല്ലപ്പള്ളി ബസ്സ്റ്റാന്‍ഡിന് സമീപം കണ്ടെത്തി. താൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നെന്നും അഞ്ചു വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തുമെന്നും വീട്ടിൽ കത്തെഴുതി വെച്ച ശേഷമാണ് കുട്ടി പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി ചെയ്ത് പണമുണ്ടാക്കണം, മാതാപിതാക്കള്‍ക്ക് പണം നൽകണമെന്നും കത്തിൽ പറയുന്നു. അഭിനയവും എഴുത്തുമാണ് തന്‍റെ ഹോബി. അഞ്ച് വർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.
കീഴ്വായ്പൂര് പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ സിനിമയില്‍ അഭിനയിക്കാന്‍ യാത്ര പോകുകയാണെന്നു പറഞ്ഞ് അമ്മയ്ക്ക് എഴുതിയ കത്ത് കണ്ടെടുത്തിരുന്നു. മല്ലപ്പള്ളിയില്‍ നിന്ന് ബസില്‍ കയറിയ വിദ്യാര്‍ഥി ചങ്ങനാശ്ശേരിയില്‍ ഇറങ്ങിയതായി കണ്ടക്ടര്‍ മൊഴി നല്‍കി.