മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പും വാഹനാപകടത്തില്‍ മരിച്ച സംഭവം; ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും പരിശോധന; ഡി.ജെ പാര്‍ട്ടി ദൃശ്യങ്ങള്‍ മുക്കി
സ്വന്തം ലേഖിക
കൊച്ചി: മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പും ഉള്‍പ്പെടെ മൂന്ന് പേര് മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 എന്ന ഹോട്ടലില്‍ വീണ്ടും പരിശോധന.
അപകടത്തിന് തലേദിവസം നടന്ന ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഹോട്ടലില്‍ നിന്നും ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഹോട്ടലുകാര്‍ ഒളിപ്പിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് ഇവിടെ പൊലീസ് വീണ്ടും പരിശോധന നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ നിന്നും കിട്ടിയ ഹാര്‍ഡ് ഡിസ്കില്‍ ഡി.ജെ പാര്‍ട്ടി ദൃശ്യങ്ങളില്ലാത്തതാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്. അപകടം നടന്നതിന് തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലുകാര്‍ ദൃശ്യങ്ങള്‍ മാറ്റിയതാകാനാണ് സാദ്ധ്യത.
പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങവെ നവംബര്‍ ഒന്നിനു പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 2019 ലെ മിസ് കേരള ആന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സംഭവസ്ഥലത്തു തന്നെ മരിച്ചു. ത
ലയ്ക്ക് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി കെ.എ. മുഹമ്മദ് ആഷിഖ് പിന്നീടും മരിച്ചു. മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹാര്‍ഡ് ഡിസ്ക് കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഹോട്ടല്‍ അധികൃതരെ പോലീസ് വിശദമായി ചോദ്യംചെയ്യും. ആരാണ് പാര്‍ട്ടി നടത്തിയതെന്ന കാര്യത്തിലും സംശയം ബാക്കിയാണ്.