video
play-sharp-fill

രാജസ്ഥാനിൽ നിന്ന് മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവം; മനുഷ്യക്കടത്തിന് കേസ്; പാസ്റ്റർ അ‌റസ്റ്റിൽ

രാജസ്ഥാനിൽ നിന്ന് മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവം; മനുഷ്യക്കടത്തിന് കേസ്; പാസ്റ്റർ അ‌റസ്റ്റിൽ

Spread the love

 

കോഴിക്കോട്: പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടറായ പാസ്റ്റർ അറസ്റ്റിൽ. രാജസ്ഥാനിൽ നിന്ന് മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിലാണ് പാസ്റ്റർ അ‌റസ്റ്റിലായത്.

ഇൻഡിപെൻഡന്റ് പെന്തക്കോസ്ത് ചർച്ച് പാസ്റ്ററായ ജേക്കബ് വർഗീസ് ആണ് അറസ്റ്റിലായത്. 12 കുട്ടികളെ നിയമ വിരുദ്ധമായി കൊണ്ടുവന്ന സംഭവത്തിൽ ഇടനിലക്കാരെ ഇന്നലെ കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്.മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ രാജസ്ഥാൻ സ്വദേശികളായ ലോകേഷ് കുമാർ, ശ്യാം ലാൽ എന്നിവർക്കെതിരെ ഇന്നലെ പോലീസ് കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനുഷ്യക്കടത്തിനാണ് കോഴിക്കോട് റെയിൽവേ പോലീസ് കേസെടുത്തത്.സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും അനധികൃതമായി കുട്ടികളെ എത്തിച്ചതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യക്തമാക്കി.