video
play-sharp-fill

രാജ്യത്ത് കുട്ടി ഡ്രൈവർമാർ ഉണ്ടാക്കിയ അപകടങ്ങളുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര ഗതാഗത ദേശീയപാത മന്ത്രാലയം; ആദ്യ പത്തിൽ ഇടം പിടിച്ച് കേരളവും; ഒന്നാം സ്ഥാനത്ത് തമിഴ്നാട്

രാജ്യത്ത് കുട്ടി ഡ്രൈവർമാർ ഉണ്ടാക്കിയ അപകടങ്ങളുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര ഗതാഗത ദേശീയപാത മന്ത്രാലയം; ആദ്യ പത്തിൽ ഇടം പിടിച്ച് കേരളവും; ഒന്നാം സ്ഥാനത്ത് തമിഴ്നാട്

Spread the love

ന്യൂഡൽഹി: രാജ്യത്തെ കുട്ടി ഡ്രൈവർമാർ ഉണ്ടാക്കിയ റോഡ് അപകടങ്ങളിൽ ആദ്യ പത്തിൽ ഇടം പിടിച്ച് കേരളവും. പ്രായപൂർത്തിയാവാത്ത ഡ്രൈവർമാർ മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ളത് തമിഴ്നാടാണ്.

ബുധനാഴ്ച രാജ്യസഭയിലാണ് കേന്ദ്ര ഗതാഗത ദേശീയപാത മന്ത്രാലയം കണക്കുകൾ പുറത്ത് വിട്ടത്. 2023-24 വർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ 11,890 റോഡ് അപകടങ്ങളാണ് കുട്ടി ഡ്രൈവർമാർ രാജ്യത്തുണ്ടാക്കിയിട്ടുള്ളത്. ഇതിൽ 2,063 അപകടങ്ങളാണ് തമിഴ്നാട്ടിലുണ്ടായിട്ടുള്ളത്.

രണ്ടാം സ്ഥാനത്തുള്ള മധ്യപ്രദേശിൽ 1,138 അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 1,067 കേസുകളാണ് ഉള്ളത്. ഉത്തർ പ്രദേശ് (935), ആന്ധ്ര പ്രദേശ്(766), കർണാടക(751), ഗുജറാക്ക് (727), കേരളം (645), ഛത്തീസ്ഗഡ്(504), രാജസ്ഥാൻ (450) എന്നിങ്ങനെയാണ് കുട്ടി ഡ്രൈവർമാരുണ്ടാക്കുന്ന അപകടങ്ങളുടെ കണക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിധിൻ ഗഡ്കരിയാണ് കണക്ക് സഭയിൽ അവതരിപ്പിച്ചത്. 1,316 ചലാനുകളിലായി ബിഹാറിൽ കുട്ടി ഡ്രൈവർമാരിൽ നിന്ന് 44.27 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. ലൈസൻസില്ലാത്ത വ്യക്തിക്ക് വാഹനം നൽകിയ 71 വാഹനങ്ങളിൽ നിന്നായി 1.3 ലക്ഷം പിഴയായി ഈടാക്കിയിട്ടുണ്ട്. 16 ആക്സിഡന്റുകൾ വീതമാണ് ശരാശരി രാജ്യത്തുണ്ടായിട്ടുള്ളത്.