
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെൻഷൻ ലഭിക്കാൻ ഇനി കുറഞ്ഞത് നാലുവർഷത്തെ സേവനം നിർബന്ധമാക്കി സർക്കാർ.
ഇതുവരെ രണ്ടുവർഷം സേവനം പൂർത്തിയാക്കിയാല്‍ പെൻഷന് അർഹത ലഭിച്ചിരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിലവിലുള്ള ചട്ടപ്രകാരം രണ്ടുവർഷത്തിലധികം സേവനം ചെയ്തവരുടെ കാലാവധി മൂന്നുവർഷമായി കണക്കാക്കി പെൻഷൻ അനുവദിച്ചിരുന്നു.
എന്നാല്‍ ഒരു മന്ത്രിസഭയുടെ ഭൂരിഭാഗം കാലയളവിലും സേവനം അനുഷ്ഠിച്ചവർക്ക് മാത്രമേ പെൻഷൻ ലഭിക്കാവൂ എന്ന നിലപാടിലാണ് സർക്കാർ. ഇതുസംബന്ധിച്ച നിർദേശം മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാർക്ക് നല്‍കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടുവർഷം പൂർത്തിയാകുമ്പോള്‍ നിലവിലെ സ്റ്റാഫിനെ മാറ്റി പുതിയവരെ നിയമിച്ച് ഇരുവിഭാഗത്തിനും പെൻഷൻ ഉറപ്പാക്കുന്ന രീതിക്ക് ഇതോടെ തടയിടാനാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, പുതിയ മാനദണ്ഡം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കില്ല. നിലവില്‍ നാലുവർഷത്തില്‍ താഴെ സേവനം ചെയ്ത് പെൻഷൻ ലഭിക്കുന്നവരുടെ ആനുകൂല്യങ്ങള്‍ തുടരും.







