video
play-sharp-fill

ഓണക്കോടിയില്‍ വീണയുടെയും റിയാസിന്റെയും ഊഞ്ഞാലാട്ടം; ഓണാശംസകള്‍ക്കൊപ്പം മന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ഞൊടിയിടയില്‍ വൈറല്‍; മന്ത്രികുടുംബത്തിന് ആശംസകള്‍ അറിയിച്ച് നിരവധി പേർ

ഓണക്കോടിയില്‍ വീണയുടെയും റിയാസിന്റെയും ഊഞ്ഞാലാട്ടം; ഓണാശംസകള്‍ക്കൊപ്പം മന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ഞൊടിയിടയില്‍ വൈറല്‍; മന്ത്രികുടുംബത്തിന് ആശംസകള്‍ അറിയിച്ച് നിരവധി പേർ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഓണാശംസകള്‍ക്കൊപ്പം മന്ത്രി പി.എ.മുഹമ്മദ് റിയാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വൈറലാകുന്നു.

ഭാര്യ വീണ വിജയനെ ഊഞ്ഞാലാട്ടുന്ന ചിത്രമാണു മന്ത്രി പങ്കുവച്ചത്. ഓണത്തിന്റെ പച്ചപ്പിന്റെ പശ്ചാത്തലത്തില്‍, പൂക്കള്‍ കോര്‍ത്ത ഊഞ്ഞാലിലിരിക്കുന്ന വീണയുടെ തൊട്ടുപിന്നില്‍ റിയാസ് നില്‍ക്കുന്നതാണ് ചിത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിയാസും വീണയും നീല തീമിലുള്ള പുതുവസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. മുണ്ടും ഷര്‍ട്ടുമാണു റിയാസിന്റെ വേഷം. നീലയും മഞ്ഞയും ചുവപ്പും നിറങ്ങള്‍ ചേരുന്ന സാരിയാണു വീണ ധരിച്ചിട്ടുള്ളത്. ഇരുവരും സന്തോഷത്തോടെ ചിരിക്കുന്ന മനോഹര ചിത്രത്തിനൊപ്പം ‘ഓണാശംസകള്‍’ എന്നും എഴുതിയിട്ടുണ്ട്.

മന്ത്രിമാരും എംഎല്‍എമാരും നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരും ഫോട്ടോയ്ക്കു താഴെ മന്ത്രികുടുംബത്തിന് ആശംസകള്‍ അറിയിച്ചു.