‘ഒരു മിനിട്ട് ദൈര്‍ഘൃമുള്ള ഈയാംപാറ്റകളാണ് ഇന്നത്തെ വാർത്തകൾ; സംരംഭം തകര്‍ത്തവര്‍ എന്ന് ആദ്യം ആക്ഷേപിച്ചു, ഇപ്പോള്‍ പറയുന്നത് നിങ്ങള്‍ പറഞ്ഞത്ര തുടങ്ങിയോ എന്നാണ് ‘; വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി വ്യവസായമന്ത്രി പി രാജീവ്

‘ഒരു മിനിട്ട് ദൈര്‍ഘൃമുള്ള ഈയാംപാറ്റകളാണ് ഇന്നത്തെ വാർത്തകൾ; സംരംഭം തകര്‍ത്തവര്‍ എന്ന് ആദ്യം ആക്ഷേപിച്ചു, ഇപ്പോള്‍ പറയുന്നത് നിങ്ങള്‍ പറഞ്ഞത്ര തുടങ്ങിയോ എന്നാണ് ‘; വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി വ്യവസായമന്ത്രി പി രാജീവ്

Spread the love

സ്വന്തം ലേഖകൻ

എറണാകുളം: കേരള സര്‍ക്കാരിന്‍റെ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി വ്യവസായമന്ത്രി പി രാജീവ് രംഗത്ത്.

ഒരു മിനിട്ട് ദൈര്‍ഘൃമുള്ള ഈയാംപാറ്റകളാണ് ഇന്നത്തെ വാര്‍ത്തകളെന്ന് അദ്ദേഹം പറഞ്ഞു.ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തകര്‍ വസ്തുതകളും കണക്കുകളും മനസിലാക്കാന്‍ ശ്രമിക്കുന്നില്ല.സംരംഭം തകര്‍ത്തവര്‍ എന്ന് ആദ്യം ആക്ഷേപിച്ചു.ഇപ്പോള്‍ പറയുന്നത് നിങ്ങള്‍ പറഞ്ഞത്ര തുടങ്ങിയോ എന്നാണ്.ഇത് പോസിറ്റീവായ വിമര്‍ശനമാണ്.യഥാര്‍ത്ഥ സംരംഭകര്‍ കേരളത്തിൻ്റെ വികസന മാതൃക അംഗീകരിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിയെ വെല്ലുവിളിച്ച്‌ യൂത്ത് ലീഗ് ഇന്നലെ രംഗത്തെത്തിയിരുന്നു.ഒരു ലക്ഷം സംരഭങ്ങളില്‍ സംയുക്ത പരിശോധനക്ക് തയ്യാറുണ്ടോയെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പി കെ ഫിറോസ് ചോദിച്ചു. പുതിയ സംരംഭങ്ങള്‍, ജില്ലാ അടിസ്ഥാനത്തില്‍ ഉള്ള കണക്ക്, നിക്ഷേപം, പരസ്യത്തിന് ഉള്‍പ്പെടെ ചിലവായ തുക എന്നിവയുടെ കണക്ക് വ്യവസായ മന്ത്രിയുടെ കയ്യില്‍ ഇല്ല എന്ന് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പി കെ ഫിഫിറോസ് പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയില്‍ ആണ് ഇക്കാര്യം വ്യക്തമായത്. വ്യവസായ വകുപ്പും വ്യക്തമായ മറുപടി നല്‍കുന്നില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു മറുപടി വൈകിപ്പിക്കാന്‍ നോക്കുന്നു. ഒരുലക്ഷം സംരംഭങ്ങള്‍ ഏതെന്ന് യൂത്ത് ലീഗ് സ്വന്തം നിലക്ക് പരിശോധിച്ചു. ഒരു പഞ്ചായത്തില്‍ 206 സംരംഭങ്ങളില്‍ 146 എണ്ണം പഴയത് തന്നെ ആണ്. മലപ്പുറം നഗരസഭയില്‍ ഭൂരിഭാഗവും പഴയതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags :