
മിനി ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം ;ആലുവ സ്വദേശി മരിച്ചത് മോഷ്ടിച്ച സ്കൂട്ടറുമായി കടക്കുന്നതിനിടെ
സ്വന്തം ലേഖിക
ആലങ്ങാട്: മോഷ്ടിച്ച സ്‌കൂട്ടറുമായി പോവുന്നതിനിടെ ആലുവ സ്വദേശിയായ യുവാവ് മിനി ലോറി ഇടിച്ച് മരിച്ചു . ആലുവ തായിക്കാട്ടുകര കുന്നുംപുറം മണപ്പാട്ടി പറമ്ബില്‍ പരേതനായ നസീറിന്റെ മകന്‍ മന്‍സൂര്‍(32) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത് .
മാളികംപീടികയിലെ ബന്ധുവീട്ടില്‍ എത്തിയ മന്‍സൂര്‍ ഇവിടെയുള്ള കാത്തലിക് സിറിയന്‍ ബാങ്കിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ആലങ്ങാട് സ്വദേശിയുടെ സ്‌കൂട്ടറാണ് മോഷ്ടിച്ചത് . അതി വേഗത്തിൽ സ്കൂട്ടർ ഓടിച്ച് പോകുമ്പോൾ പൊലീസിനെ കണ്ട് വണ്ടി തിരിച്ച് ആലുവയിലേയ്ക്ക് അമിതവേഗതയില്‍ ഓടിച്ചുപോകുന്നതിനിടെയാണ് എതിരേ വന്ന മിനിലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറിക്ക് അടിയില്‍ കുടുങ്ങിയ മന്‍സൂറിലെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത് കളമശേരി മെഡിക്കല്‍ കോളേജിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഖബറടക്കം നടത്തും. മാതാവ്: ആരിഫ. ഭാര്യ: നൗഫിത. മക്കള്‍: നെബില്‍, നിഹാല്‍, നസീബ്. ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തു.