Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വർധിപ്പിക്കുന്നതില്‍ തീരുമാനമായി. ലിറ്ററിന് നാല് രൂപ കൂട്ടും. പ്രഖ്യാപനം ഇന്നുണ്ടാവില്ലെന്നും തീരുമാനം നടപ്പിലാക്കുക മെയ്യ് 6ന് ശേഷമെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു.

video
play-sharp-fill

സംസ്ഥാനത്ത് പാല്‍ വില കൂടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നാലു രൂപ മുതല്‍ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മില്‍മയുടെ ശുപാർശ.

ഇന്ന് തന്നെ വില വര്‍ധന പ്രാബല്യത്തില്‍ വരുത്താത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് ഭരണ സമിതി നേതൃത്വം നല്‍കുന്ന എറണാകുളം യൂണിയൻ രംഗത്തെത്തി. പാല്‍ വില വർദ്ധിപ്പിക്കാൻ ചേർന്ന യോഗത്തിലാണ് ഡയറക്ടർ ബോർഡ് തീരുമാനം വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group