
ജമ്മുകാശ്മീരിൽ സ്കൂൾ അധ്യാപികയെ തീവ്രവാദികൾ വെടിവെച്ചുകൊന്നു
സ്വന്തം ലേഖകൻ
ജമ്മുകാശ്മീർ: ജമ്മുകാശ്മീരിൽ സ്കൂൾ അധ്യാപികയെ വെടിവെച്ചുകൊന്നു. ജമ്മുകാശ്മീരിലെ ഗോപാൽപുരയിലാണ് സംഭവം. കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട രജനി ഭല്ല (36) ആണ് കൊല്ലപ്പെട്ടത്. കുൽഗാമിലെ സർക്കാർ ഹൈസ്‌കൂളിലെ അധ്യാപികയായിരുന്നു ഇവർ.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ രജനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ടെന്നും ആക്രമണം നടത്തിയ തീവ്രവാദികളെ ഉടൻ പിടികൂടുമെന്നും ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
Third Eye News Live
0