ഒരു കുത്തിവെയ്പ്പിന് 16 കോടിരൂപ; അപൂർവ്വ ജനിതക വൈകല്യം ബാധിച്ച പിഞ്ചോമനയുടെ ജീവൻ നിലനിർത്താൻ സുമനസുകൾ മിലാപിലൂടെ സമാഹരിച്ചത് 14.3 കോടി

ഒരു കുത്തിവെയ്പ്പിന് 16 കോടിരൂപ; അപൂർവ്വ ജനിതക വൈകല്യം ബാധിച്ച പിഞ്ചോമനയുടെ ജീവൻ നിലനിർത്താൻ സുമനസുകൾ മിലാപിലൂടെ സമാഹരിച്ചത് 14.3 കോടി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അപൂർവ്വ ജനിതക വൈകല്യം ബാധിച്ച പിഞ്ചോമനയുടെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ മിലാപിലൂടെ സമാഹരിച്ചത് 14.3 കോടി രൂപ. എസ്എംഎ ടൈപ്പ് -1 എന്ന അപൂർവ്വ വൈകല്യം ബാധിച്ച 11 മാസം പ്രായമുള്ള പൂനെ സ്വദേശിയായ വേദികയുടെ ചികിത്സയ്ക്ക് 16 കോടിരൂപ വിലമതിപ്പുള്ള സോൽജെൻസ്മ( zolgensma) എന്ന കുത്തിവെയ്പ്പ് ആവശ്യമായിരുന്നു. എന്നാൽ ലോകത്തെ ഏറ്റവും ചെലവേറിയ മരുന്ന് വാങ്ങുന്നതിനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ വേദികയുടെ മാതാപിതാക്കൾ സുമനസുകളുടെ കരുണതേടിയാണ് മിലാപിലൂടെ ചികിത്സാ ധനസമാഹരത്തിന് തുടക്കം കുറിച്ചത്. വേദികയുടെ ദുരവസ്ഥയറിഞ്ഞ് നിരവധിപ്പേർ സഹായഹസ്തവുമായി മുന്നോട്ടെത്തിയപ്പോൾ വെറും മൂന്നുമാസത്തിനുള്ളിൽ മിലാപിലൂടെ 14.3 കോടിരൂപ സമാഹരിക്കാനായി. ഏകദേശം 1,34000 പേരിൽ നിന്നാണ് ഇത്രയും വലിയ തുക ചുരുങ്ങിയ സമയത്തിനുള്ളിൽ സമാഹരിച്ചത്. തുക ലഭ്യമായമുറയ്ക്ക് തന്നെ അമേരിക്കയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് ഡോക്ടർമാർ മരുന്ന് ഓർഡർ ചെയ്യുകയും ചെയ്തു. മരുന്നിന്റെ ഇറക്കുമതി തീരുവ,നികുതി മുതലായവയിലുള്ള ഇളവ് വേദികയുടെ മാതാപിതാക്കൾക്ക് സർക്കാരിൽ നിന്ന് ലഭിച്ചു. ഓർഡർ ചെയ്ത മരുന്ന് ജൂലൈ രണ്ടിന് ആശുപത്രിയിൽ എത്തും. ജൂലൈ പത്തിനുള്ളിൽ ചികിത്സ ആരംഭിക്കാനാകുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ.

പ്രാരംഭ ഘട്ടത്തിൽ മിലാപിലെ ധനസമാഹരണത്തിന് മികച്ച പ്രതികരണം മാധ്യമങ്ങളിൽ നിന്ന് ലഭിച്ചിരുന്നു.ആദ്യ ആഴ്ച്ചയിൽ ഏകദേശം ഒരുകോടി രൂപയാണ് സമാഹരിച്ചത്. വേദികയ്ക്ക് വേണ്ടി 50 ഓളം ക്യാമ്പയിൻ മിലാപിൽ തുടങ്ങുകയും ചെയ്തിരുന്നു. ബർഖ സിങ്, മാസ്റ്റർ ഷെഫ് ശിപ്ര ഖന്ന, അനുപ്രിയ കപൂർ തുടങ്ങിയ നിരവധി സോഷ്യൽ മീഡിയ ഇൻഫ്ളുവേഴ്സേർസും വേദികയ്ക്കായി സഹായമഭ്യർത്ഥിച്ച് രംഗത്തെത്തി. കൂടാതെ പ്രശസ്ത ബോളിവുഡ്താരം ജോൺ എബ്രഹാം സോഷ്യൽ മീഡിയിവഴി പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഭീമമായ തുക സമാഹിക്കുകയെന്ന ലക്ഷ്യം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് മിലാപ് പ്രസിഡന്റ് അനോജ് വിശ്വനാഥൻ പറഞ്ഞു. വേദികയുടെ ഒന്നാം ജന്മദിനത്തിന് മുമ്പ് ചികിത്സയ്ക്ക് ആവശ്യമായ പണം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും മിലാപ് സ്വീകരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. കോവിഡ് 19 ചികിത്സാ ധനസമാഹരണക്കാരുടെ തിരക്കിനിടയിലും വേദികയുടെ ചികിത്സാ പുരോഗതിയെക്കുറിച്ചു പണത്തിന്റെ ലഭ്യതക്കുറവുമൂലം കുട്ടിയുടെ കുടുംബം നേരിടുന്ന വെല്ലുവിളികളും ദാതാക്കളെ കൃത്യമായ ഇടവേളകളിൽ അറിയിക്കുന്നതിനും മിലാപിന് സാധ്യമായി. ചികിത്സയ്ക്ക് മുമ്പ് വേദിക നിർബന്ധിത പരിശോധനയ്ക്ക് വിധേയമാകുമെന്നും ഓർഡർ ചെയ്ത മരുന്ന് അടുത്തയാഴ്ച്ച രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷയെന്നും അനോജ് പറഞ്ഞു.