ലൈംഗികാരോഗ്യം, പ്രമേഹം, കൊളസ്‌ട്രോൾ, തൈറോയിഡ്‍ എന്നിവയ്ക്ക് പരിഹാരം; ഉറക്കത്തിനും, ഹൃദയാരോഗ്യത്തിനും മികച്ചത്; പാനീയങ്ങളിലെ താരമായ കസ്‌കസ് നല്കുന്ന ആരോഗ്യഗുണങ്ങൾ അറിയാം
കോട്ടയം: ഫലൂദയിലും സർബത്തിലുമെല്ലാം കറുത്ത വഴുവഴുപ്പുള്ള കസ്കസ് ചേർക്കുന്നത് നിങ്ങൾ തീർച്ചയായും കണ്ടിട്ടുണ്ടാകും.
പുതിന കുടുംബത്തിൽപ്പെട്ട ഈ അത്ഭുത വിത്തുകൾ ആരോഗ്യപരമായ ഗുണങ്ങളും അതോടൊപ്പം നിരവധി രോഗശാന്തി ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു.
അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവ പരിഹരിക്കുവാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും കസ്കസ് വിത്തുകൾ കഴിക്കുന്നത് നമ്മെ സഹായിക്കുന്നു. പ്രോട്ടീൻ, അവശ്യ കൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നിവയാൽ സമ്പുഷ്ടമായ ഇവയ്ക്ക് കലോറി കുറവാണ്, ഇത് ശരീരഭാരം കുറയ്ക്കാൻ പറ്റിയ മികച്ച പോംവഴിയായി ഇതിനെ മാറ്റുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കസ്കസ് അധികം ആരും ശ്രദ്ധിയ്ക്കാതെ പോകുന്ന, പലര്‍ക്കും അറിയാതിരിയ്ക്കുന്ന ഒരു ചേരുവയാണെങ്കിലും ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. നമ്മെ അലട്ടുന്ന പല രോഗങ്ങള്‍ക്കുമുള്ള പരിഹാരമാണിത്.
ഇതില്‍ ഫോസാഫറസ, പ്രോട്ടീന്‍, കാല്‍സ്യം, അയേണ്‍, തയാമീന്‍, റൈബോഫ്‌ളേവിന്‍, മഗ്നീഷ്യം, സിങ്ക് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.
കസ്‌കസ് ആരോഗ്യത്തിന് പല തരത്തിലെ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. തടിയും വയറും കുറയ്ക്കുന്നതുള്‍പ്പെടെയുള്ള പല ആരോഗ്യ ഗുണങ്ങളും ഇതില്‍ നിന്നും ലഭിയ്ക്കുന്നുണ്ട്.
ഈ പ്രത്യേക സീഡ് ലെമണൈഡ്, ഗ്രീന്‍ ടീ എന്നിവയിലും ചേര്‍ത്തു കഴിയ്ക്കാം. എന്നാല്‍ ഇത് ചിയ സീഡ്‌സ് അല്ല. പോപ്പി സീഡ്‌സ് എന്നും ഇതറിയപ്പെടുന്നത്. ഇതിനോടു സാമ്യം തോന്നുന്നവയാണ് ബേസില്‍ സീഡും ചിയ സീഡുമെല്ലാം. ഇത് ബേസില്‍ സീഡല്ല, ഇതിനോടു സാമ്യമുണ്ടെന്നേയുള്ളൂ. ഈ ചെടിയുടെ ഇലകള്‍ക്ക് തുളസിച്ചെടിയുടെ ഇലകളുടെ ഗുണങ്ങളെല്ലാം കണ്ടെത്തിയിട്ടുമുണ്ട്.
ഇതിലെ നാരുകള്‍ തന്നെയാണ് ഇതിലെ തടിയും വയറും കുറയ്ക്കുന്ന ഘടകം. ഇത് വിശപ്പു കുറയ്ക്കുന്നു. ദഹന പ്രക്രിയയും ശോധനയും സുഖകരമാക്കുന്നു. ഇതിലെ ആല്‍ഫ ലിനോലെനിക് ആസിഡ് അപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു പെട്ടെന്നു തന്നെ കത്തിച്ചു കളയുകയും ചെയ്യുന്നു. ഇതില്‍ കലോറി വളരെ കുറവാണ്. വൈറ്റമിന്‍ എ, ബി കോംപ്ലക്‌സ്, ഇ, കെ എന്നിവയെല്ലാം അടങ്ങിയിട്ടുള്ള ചെറുവിത്തുകളാണ് ഇവ.