എംജി യൂണിവേഴ്‌സിറ്റി കൈക്കൂലിക്കേസ്; അറസ്റ്റിലായ എല്‍സി കൈക്കൂലി പണം ഒൻപത് പേര്‍ക്ക് കൈമാറിയതായി വിജിലൻസ് റിപ്പോർട്ട്; നിരവധി ജീവനക്കാർ കൈക്കൂലിപ്പണം പങ്കിട്ടതായി തെളിഞ്ഞതോടെ ഉദ്യോഗസ്ഥർ നെട്ടോട്ടത്തിൽ; വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയവരും കുടുങ്ങും
സ്വന്തം ലേഖകൻ
കോട്ടയം: എംജി യൂണിവേഴ്‌സിറ്റി കൈക്കൂലിക്കേസില്‍ അറസ്റ്റിലായ സി.ജെ.എല്‍സി കൈക്കൂലി പണം ഒൻപത് പേര്‍ക്ക് കൈമാറിയതായി വിജിലന്‍സ്. നിരവധി ജീവനക്കാർ കൈക്കൂലിപ്പണം പങ്കിട്ടതായി തെളിഞ്ഞതോടെ ഉദ്യോഗസ്ഥർ നെട്ടോട്ടത്തിൽ. വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയവരും കുടുങ്ങും.
പണം സ്വീകരിച്ചവരുടെ പേരും അക്കൗണ്ട് നമ്പരും മറ്റ് വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചു. സംഭവത്തില്‍ സിന്‍ഡിക്കേറ്റ് സബ്കമ്മിറ്റി അന്വേഷണ സമിതി റിപ്പോര്‍ട്ട് ഏഴിന് സമര്‍പ്പിക്കും. .
ജനുവരി 28നാണ് എം.ബി.എ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് എല്‍സിയെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്. ഒന്നരലക്ഷം രൂപയാണ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനുമായി ഇവര്‍ ആവശ്യപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് ഡിഗ്രി പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിന് വിദ്യാര്‍ത്ഥിനി അപേക്ഷ നല്‍കി. അവ ഉടനെ നല്‍കുന്നതിന് 15000 രൂപ എല്‍സി ആവശ്യപ്പെട്ടു. ഇതോടെ വിദ്യാര്‍ഥിനി വിജിലന്‍സ് എസ്പി വി.ജി.വിനോദ് കുമാറിന് പരാതി നല്‍കി.
തുടര്‍ന്ന് വിജിലന്‍സ് സംഘം കൈമാറിയ 15000 രൂപ എല്‍സിക്കു വിദ്യാര്‍ഥിനി കൊടുത്തു. പണം കൈപ്പറ്റിയെ എല്‍സിയെ ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടതു പക്ഷ ജീവനക്കാരുടെ സംഘടനയുടെ പ്രവര്‍ത്തകയാണ് എല്‍സി. എല്‍സിയെ എംജി സര്‍വകലാശാല എംപ്ലോയീസ് അസോസിയേഷന്‍ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കിയിരുന്നു.
അതിനിടയില്‍ കാലിക്കറ്റ് സര്‍വകാലാശാല ജീവനക്കാര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം മൂന്നംഗ കമ്മിറ്റി അന്വേഷിക്കും.