
‘എനിക്ക് കിട്ടിയിരുന്ന ശമ്പളം 500 രൂപയായിരുന്നു’ ; വിവാഹം കഴിക്കാൻ എന്ത് യോഗ്യതയെന്ന് എന്നോട് ചോദിച്ചു: നഷ്ടപ്രണയത്തെക്കുറിച്ച് എം ജി ശ്രീകുമാർ
സ്വന്തം ലേഖിക
മലയാളികളുടെ ഇഷ്ട ഗായകൻ എംജി ശ്രീകുമാർ തന്റെ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തന്റെ ജീവിതത്തെ പറ്റി അദ്ദേഹം ഒരു പ്രമുഖ ചാനലിലെ ഗെയിം ഷോയിലാണ് ചില കാര്യങ്ങൾ വെളിപ്പെടുത്തിയത്. . ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർഥിയായിരുന്ന ഷിയാസ് കരീമുമായി സംസാരിക്കുന്ന വേളയിലാണ് എം ജി ശ്രീകുമാർ തന്റെ പഴയകാല ഓർമ്മകൾ പങ്കുവച്ചത്.
ഷിയാസിന് ഒരു കാമുകി ഉണ്ടായിരുന്നെന്നും അയാൾ ആ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് നൽകണം എന്ന് ആവശ്യപ്പെട്ട് ആ പെൺകുട്ടിയുടെ അച്ഛനെ സമീപിച്ചിരുന്നെന്നും പറഞ്ഞു.തനിക്ക് നല്ല ജോലി ഇല്ലെന്നും താൻ രക്ഷപെടും എന്ന് ഉറപ്പില്ലെന്നും ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ അച്ഛൻ ഷിയാസിനെ പറഞ്ഞയക്കുകയായിരുന്നു. ഈ അനുഭവം ഷിയാസ് എം.ജി. ശ്രീകുമാറുമായി പങ്കുവച്ചപ്പോൾ, തനിക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായിരുന്നതായി എം ജി ശ്രീകുമാർ തുറന്ന് പറയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഞാൻ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷനിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ എനിക്ക് കിട്ടിയിരുന്ന ശമ്പളം അഞ്ഞൂറ് രൂപയാണ്. അപ്പൊ ഞാൻ ഒരു പെണ്ണിനെ സ്നേഹിച്ചു, പക്ഷെ പെണ്ണിന്റെ തന്തപ്പടിയും തള്ളയും കൂടി എന്നോട് ചോദിച്ചു, എന്റെ മോളെ നല്ല രീതിയിൽ വളർത്താനുള്ള എന്താണ് നിന്റെ കയ്യിൽ ഉള്ളത്. ആകപ്പാടെ അന്ന് ഒരു സിനിമയിൽ എങ്ങാണ്ടോ പാടി.
അതുകൊണ്ട് എന്തോ ചെയ്യാനാ?.. അങ്ങനെ ആണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് എന്നെ തളർത്തികളഞ്ഞു. ഞാൻ വിട്ടിട്ട് പോയി”.ഇത് കേട്ടപ്പോൾ തന്നെയും ആ പെൺകുട്ടി വിട്ടിട്ട് പോയെന്ന് ഷിയാസും പറഞ്ഞു. അന്ന് താൻ വളരെയധികം വിഷമിച്ചെന്നും എന്നാൽ ഇപ്പോൾ താൻ വളരെ സന്തോഷവാനാണെന്നും തനിക്ക് ടെൻഷൻ ഇല്ലെന്നും ഷിയാസ് പറഞ്ഞു.