play-sharp-fill
മെട്രോ റെയില്‍ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി; രാജമല്ലിയ്ക്കൊപ്പം തഴച്ച്‌ വളര്‍ന്ന ചെടി കണ്ടെത്തിയത് റിനെ മെഡിസിറ്റി പരിപാലിച്ചു പോന്നിരുന്ന പൂന്തോട്ടത്തില്‍; അന്വേഷണം ആരംഭിച്ച്‌ എക്സൈസ്

മെട്രോ റെയില്‍ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി; രാജമല്ലിയ്ക്കൊപ്പം തഴച്ച്‌ വളര്‍ന്ന ചെടി കണ്ടെത്തിയത് റിനെ മെഡിസിറ്റി പരിപാലിച്ചു പോന്നിരുന്ന പൂന്തോട്ടത്തില്‍; അന്വേഷണം ആരംഭിച്ച്‌ എക്സൈസ്

സ്വന്തം ലേഖകൻ

കൊച്ചി: മെട്രോ റെയില്‍ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.


റിനെ മെഡിസിറ്റി പരിപാലിച്ചുപോന്നിരുന്ന പൂന്തോട്ടത്തില്‍ ആണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഭവത്തില്‍ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്‍വര്‍ സാദത്തും സംഘവും രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി 11 മണിയോടെ നടത്തിയ പരിശോധനയില്‍ പാലാരിവട്ടം ട്രാഫിക്ക് സിഗ്നലിന്റ തൊട്ടടുത്തുള്ള മെട്രോ പില്ലര്‍ P 517 ന്റേയും P 516 ന്റേയും ഇടയിലുള്ള സ്ഥലത്ത് പരിപാലിച്ചുപോന്നിരുന്ന പൂന്തോട്ടത്തില്‍ നിന്നുമാണ് കഞ്ചാവ് ചെടി കണ്ടെത്തിയിട്ടുള്ളത്.

പൂന്തോട്ടം പരിപാലിച്ചിരുന്നതു കൊച്ചി റിനെ മെഡിസിറ്റി ആണെന്നാണ് മനസ്സിലായിട്ടുള്ളതെന്നും ഉദ്ദേശം 4 മാസം പ്രായമുള്ളതും 130 സെന്റീമീറ്റര്‍ പൊക്കവും 31 ശിഖരങ്ങള്‍ ഉള്ളതുമായ ഒരു കഞ്ചാവ് ചെടിയാണ് കണ്ടെത്തിയിട്ടുള്ളതെന്നും എക്സൈസ് സി ഐ അന്‍വര്‍ സാദത്ത് അറിയിച്ചു.
പൂന്തോട്ടത്തില്‍ രാജമല്ലിക്കൊപ്പമാണ് കഞ്ചാവ് ചെടി വളര്‍ന്നുവന്നിട്ടുള്ളത്. നല്ല കരുത്തോടെയാണ് ചെടി വളര്‍ന്ന് നില്‍ക്കുന്നത്.

നട്ടത് ആരായാലും വെള്ളവും വളവും നല്‍കി ചെടിയുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനം നല്‍കിയിരുന്നതായി സംശയിക്കുന്നതായും സി ഐ പറഞ്ഞു. ചെടി പിഴുതെടുത്ത് കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ജനത്തിരക്കേറിയ ഭാഗത്ത് സ്ഥിതിചെയ്യുന്ന പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി നടുകയും പരിപാലിക്കുകയും ചെയത് ആരാണെന്ന് കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.