video
play-sharp-fill
തൃശ്ശൂരിൽ മദ്യപിക്കുന്നതിനിടയില്‍ സംഘർഷം: കൂട്ടുകാരന്റെ പോക്കറ്റില്‍ നിന്ന് 50 രൂപയെടുത്ത സഹമദ്യപാനിയെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തുക്കൾ; മരണ കാരണം ചവിട്ടേറ്റുണ്ടായ ആന്തരിക രക്ത സ്രാവം

തൃശ്ശൂരിൽ മദ്യപിക്കുന്നതിനിടയില്‍ സംഘർഷം: കൂട്ടുകാരന്റെ പോക്കറ്റില്‍ നിന്ന് 50 രൂപയെടുത്ത സഹമദ്യപാനിയെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തുക്കൾ; മരണ കാരണം ചവിട്ടേറ്റുണ്ടായ ആന്തരിക രക്ത സ്രാവം

സ്വന്തം ലേഖകൻ

തൃശൂര്‍: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയില്‍ കൂട്ടുകാരന്റെ പോക്കറ്റില്‍ നിന്ന് 50 രൂപയെടുത്ത മദ്യപനെ സുഹൃത്തുക്കള്‍ ചവിട്ടിക്കൊന്നു. തൃശൂരിലാണ് സംഭവം. മദ്യലഹരിയില്‍ കലിപൂണ്ട് സുഹൃത്തിനെ നിലത്തിട്ട് ക്രൂരമായി ചവിട്ടിയും കത്രിക ഉപയോ​ഗിച്ച് കുത്തിയുമാണ് കൊലപ്പെടുത്തിയത്. മനക്കൊടി മാമ്പുള്ളിൽ രാജേഷ് (50) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ഒല്ലൂർ കുരിയച്ചിറ മരത്തറയിൽ ഉണ്ണിക്കൃഷ്ണൻ (47), ചാവക്കാട് ഒരുമനയൂർ കാരേക്കാട് വലിയകത്തു തോട്ടുങ്ങഴ്‍ ഫൈസൽ (36), വെങ്ങിണിശേരി കാര്യാടൻ ഷിജു (35) എന്നിവരെയാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9ന് പടിഞ്ഞാറേക്കോട്ടയിലെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്സിലാണ് രാജേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ സുഹൃത്തുക്കളാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിക്കുന്നതിന് 2 ദിവസം മുമ്പ് ഇവരെല്ലാവരും ചേർന്ന‍ു കള്ളുഷാപ്പിലിരുന്നു മദ്യപിച്ചിരുന്നു. പടിഞ്ഞാറേക്കോട്ടയിലെ കള്ളുഷാപ്പിൽ മദ്യപിക്കുന്നതിനിടെ ഉണ്ണിക്കൃഷ്ണന്റെ പോക്കറ്റിൽ നിന്നു രാജേഷ് ബലം പ്രയോഗിച്ച് 50 രൂപ എടുത്തതിനെച്ചൊല്ലി തർക്കമുണ്ടായി. ഇനി പടിഞ്ഞാറേക്കോട്ട ഭാഗത്തേക്കു വരരുതെന്നു രാജേഷിനെ പ്രതികൾ താക്കീതു ചെയ്തിരുന്നു.

എന്നാൽ, 3 ന് വൈകിട്ടു പടിഞ്ഞാറേക്കോട്ടയിലെ ഷോപ്പിങ് കേ‌ാംപ്ലക്സിൽ എത്തിയ രാജേഷിനെ പ്രതികൾ നിലത്തിട്ടു ക്രൂരമായി ചവിട്ടുകയും, കത്രിക കൊണ്ടു കുത്തുകയും ചെയ്യുകയായിരുന്നു. രാജേഷ് ബോധരഹിതനായതോടെ സംഘം സ്ഥലംവിട്ടു. ചവിട്ടേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. മൊബൈൽ ഫോണോ സ്ഥിരം മേൽവിലാസമോ ഇല്ലാതെ അലഞ്ഞു തിരിഞ്ഞ പ്രതികളെ മെഡിക്കൽ കോളജിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.