
ഇതരജാതിക്കാരിയുമായുള്ള വിവാഹത്തെ തുടർന്ന് യുവാവിന് നേരെ ആക്രമണം
ഇതരജാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ചതിനെ തുടർന്ന് യുവവിനെയും ഭാര്യയെയും സഹോദരൻ ആക്രമിച്ചു.കന്യകുമാരി ജില്ലയിലെ കുമാരകോവില്‍ സ്വദേശികളായ ഭർത്താവ് പ്രശാന്ത് (32 ) ഭാര്യ ഐശ്വര്യ (30) എന്നിവരാണ് ഭർത്താവിൻ്റെ സഹോദരൻ്റെ ക്രൂരമായ ആക്രമണത്തിന് ഇരയായത്.ഇരുചക്രവാഹനത്തില്‍ ക്രൂരമായി വലിച്ചിഴക്കുകയും മർദിക്കുകയും ചെയ്തതായാണ് പരാതി. മൂന്ന് വർഷം മുൻപ് മാണിക്കട്ടി പൊട്ടേലില്‍ നിന്നുള്ള വിധവയായ ഐശ്വര്യയെ പ്രശാന്ത് വിവാഹം കഴിച്ചത്.യുവതി മറ്റൊരു ജാതിയില്‍പ്പെട്ടതിനാല്‍ പ്രശാന്തിൻ്റെ ഇളയ സഹോദരൻ പ്രദീപ് ഈ വിവാഹത്തെ എതിർത്തിരുന്നു. സഹോദരനെ പേടിച്ചു പ്രശാന്തും ഭാര്യ ഐശ്വര്യയും മാണിക്കട്ടി പൊറ്റയില്‍ അമ്മൻ കോവില്‍ തെരുവിലെ വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു.
എന്നാല്‍ ഇരുവരും അമ്മൻ കോവില്‍ തെരുവില്‍ വാടകവീട്ടില്‍ ഉണ്ടെന്ന് വിവരമെറിഞ്ഞതിനെ തുടർന്ന്, വാടകവീട്ടില്‍ എത്തി സഹോദരൻ പ്രദീപ് ഇരുവരെയും ആക്രമിക്കുകയായിരുന്നു.ശേഷമാണ് സഹോദരൻ പ്രശാന്തിനെയും ഭാര്യ ഐശ്വര്യയെയും റോഡിലൂടെ വലിച്ചിഴച്ചത്.
പിന്നീടാണ് പ്രദീപ് കടന്നു കളഞ്ഞതും.പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്നാണ് തക്കല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.തക്കല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും ദമ്പതികൾ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
