ബിവറേജിൽ നിന്നും മദ്യം വാങ്ങി ഫ്രൂട്ടി കുപ്പികളിലാക്കി വില്പന നടത്തി കൊള്ളലാഭം കൊയ്യുന്ന വിരുതന്മാർ പിടിയിൽ

ബിവറേജിൽ നിന്നും മദ്യം വാങ്ങി ഫ്രൂട്ടി കുപ്പികളിലാക്കി വില്പന നടത്തി കൊള്ളലാഭം കൊയ്യുന്ന വിരുതന്മാർ പിടിയിൽ

കൊല്ലം: ഫ്രൂട്ടി കുപ്പികളിൽ മദ്യം നിറച്ച് വില്പന നടത്തിയ സുഹൃത്തുക്കള്‍ പിടിയില്‍. കരീപ്ര സ്വദേശികളായ സുബ്രമണ്യന്‍, മധു എന്നിവരാണ് എഴുകോണ്‍ പൊലീസിന്റെ പിടിയിലായത്.

ബിവറേജസ് ഷോപ്പില്‍ നിന്നും മദ്യം വാങ്ങി വീട്ടിലെത്തിച്ച ശേഷം സോഫ്റ്റ് ഡ്രിങ്കുകളുടെ ചെറിയ ഒഴിഞ്ഞ കുപ്പികളിൽ നിറച്ച്‌ ആവശ്യക്കാര്‍ക്ക് വലിയ വിലക്ക് വില്പന നടത്തി വരികയായിരുന്നു. ഈ കുപ്പികൾ പോലീസ് പ്രതികളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.

എഴുകോണ്‍ എസ്‌ഐ ബാബു കുറുപ്പ്, സിപിഒ മാരായ അനീഷ്, അരുണ്‍.കെ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group