
മേഘയുടെ മരണം: പൊലീസ് കൃത്യമായി ഇടപെട്ടില്ല; സുകാന്തിന് ഒളിവില്‍ പോകാൻ ഇത് സഹായകമായി; കേസ് അന്വേഷണത്തില്‍ പോലീസിന് വീഴ്ചപറ്റിയെന്ന ആരോപണവുമായി കുടുംബം
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിലെ പോലീസ് അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന് കുടുംബം.
സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥൻ കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പോലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് അച്ഛൻ ആരോപിച്ചു. വിവാഹ വാഗ്ദാനം നല്‍കി മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തതാണ് കുടുംബത്തിന്റെ ആരോപണം.
ഐബി ഉദ്യോഗസ്ഥനുമായ എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷ് ആണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്ന് ആദ്യഘട്ടത്തില്‍ തന്നെ പോലീസിന് പരാതി നല്‍കിയതാണ്. എന്നാല്‍ കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പോലീസ് ഇത് ഗൗരവമായി എടുത്തില്ല. ഒളിവില്‍ പോകാൻ സുകാന്തിന് ഇത് സഹായമായി എന്ന് മേഘയുടെ അച്ഛൻ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹ വാഗ്ദാനം നല്‍കി സുകാന്ത് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തു.
പത്തനംതിട്ട കലഞ്ഞൂരിലെ മേഘയുടെ വീട്ടില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെത്തി. ഐബി അന്വേഷണം വേഗത്തിലാക്കാൻ നടപടിയെടുക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കി.