വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കണം: യുവമോർച്ച; വനിതാ കമ്മിഷൻ അദ്ധ്യക്ഷയുടെ കോലം കത്തിച്ചു

തേർഡ് ഐ ബ്യൂറോ

പുതുപ്പള്ളി: പരാതി ബോധിപ്പിക്കാൻ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനെ പുറത്താക്കണമെന്ന് ആവിശ്യപ്പെട്ട്

യുവമോർച്ച പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണർകാട് കവലയിൽ പ്രതിക്ഷേധിച്ചു.

പ്രതിക്ഷേധത്തിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മീനടം അദ്ധ്യക്ഷത വഹിച്ചു,

മണ്ഡലം ജനറൽ സെക്രട്ടറി അഭിജിത്ത് ബാബു, സെക്രട്ടറിമാരായ ഗോകുൽ മണർകാട്, അനന്ദു പുതുപ്പള്ളി , മനു മണർകാട് ,വിഘ്‌നേശ്, ദീപക് എന്നിവർ നേത്യത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group