മീനച്ചിലാറ്റിൽ വെള്ളപ്പൊക്കമുണ്ടാകുന്നത് വാഗമണ്ണിലെ ചെക്ക്‌ഡാമിൽ മണൽ അടിഞ്ഞു കൂടി ഒഴുക്കു തടസപ്പെടുമ്പോൾ: മണൽ നീക്കി പ്രശ്നം പരിഹരിച്ചതായി കെ എസ് ഇ ബി: ഫലം കണ്ടത് ജോസ് കെ.മാണിയുടെയും പാലായിലെ വ്യാപാരികളുടെയും ഇടപെടൽ.

മീനച്ചിലാറ്റിൽ വെള്ളപ്പൊക്കമുണ്ടാകുന്നത് വാഗമണ്ണിലെ ചെക്ക്‌ഡാമിൽ മണൽ അടിഞ്ഞു കൂടി ഒഴുക്കു തടസപ്പെടുമ്പോൾ: മണൽ നീക്കി പ്രശ്നം പരിഹരിച്ചതായി കെ എസ് ഇ ബി: ഫലം കണ്ടത് ജോസ് കെ.മാണിയുടെയും പാലായിലെ വ്യാപാരികളുടെയും ഇടപെടൽ.

പാലാ: പാലായിലും സമീപപ്രദേശങ്ങളിലും മഴ ക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണി ദീർ ഘകാല അടിസ്‌ഥാനത്തിൽ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാലാ യിലെ വ്യാപാരി വ്യവസായികൾ കഴിഞ്ഞ മെയ് മാസത്തിൽ ജോസ് കെ. മാണി എം.പിക്ക് നൽകി യ നിവേദനത്തിന് ഫലം കണ്ടു.

നിവേദനം എം.പി കെ.എസ്.ഇ.ബിക്ക് കൈമാ റുകയും പ്രശ്ന പരിഹാരത്തിനായി പഠനം നട ത്തുകയും ചെയ്‌തു. ഇതിൻ്റെ അടിസ്‌ഥാനത്തിൽ യഥാർത്ഥ കാരണം കണ്ടെത്തി പരിഹരിച്ചതായി വൈദ്യുതി ബോർഡ് എം.പിയെ അറിയിച്ചു.

വാഗമണ്ണിലെ അറപ്പുകാട്, കുളമാവ് ടണലിൽ കാലങ്ങളായി അടിഞ്ഞുകൂടിയ മണൽ മൂലം ഒഴുക്ക് തടസപ്പെട്ട് വാഗമണ്ണിലുള്ള ചെക്ക്‌ഡാം കവി ത്തൊഴുകുമ്പോഴാണ് മീനച്ചിലാറ്റിൽ വലിയ വെ ള്ളപ്പൊക്കമുണ്ടാവുന്നത്. ഇത് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കെ.എസ്.ഇ.ബി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താലൂക്ക്,റവന്യൂ,ഡിവിഷൻ തലങ്ങളിലുള്ള ദൂര ന്ത നിവാരണ സമിതികളുടെ പ്രവർത്തനവും എം. പിയുടെ ഇടപെടലും മൂലം ടണലിലുള്ള മണൽ നീക്കി ഒഴുക്ക് ക്രമീകരിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസത്തെ കനത്തമഴയിൽ മീനച്ചിലാറ്റിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവായതായും അധിക്യ തർ അറിയിച്ചു.

ചെക്ക്‌ഡാം, ടണൽ പദ്ധതി മൂലം വേനൽകാ ലത്ത് മീനച്ചിലാറ്റിൽ ജലലഭ്യത കുറയുന്ന സാഹചര്യവുമുണ്ട്. ചെക്ക്‌ഡാമിൽ വാൽവ് സംവിധാനം സ്‌ഥാപിച്ച് പ്രവർത്തിപ്പിച്ചാൽ ജലദൗർലഭ്യത്തിന് പരിഹാരമാകുമെന്നും വ്യാപാരികൾ എം.പിയെ അറിയിച്ചു.

വ്യാപാരികൾക്ക് വേണ്ടി ജയേഷ് പി. ജോർജ്, ജോസ് ജോസഫ് ചെറുവള്ളിൽ, തോമസ് പീറ്റർ, അനൂപ് ജോർജ്, റവന്യൂ ഉദ്യോഗസ്‌ഥർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.