Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

 

തിരുവനന്തപുരം: മെഡിസെപ്‌ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിനിടെ ചെണ്ടകൊട്ടിയ വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച വൈകീട്ട്‌ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന പ്രസംഗത്തിനിടെയാണ് സംഭവം.

വേദിക്ക് പുറത്ത് സ്വാഗതമേകാന്‍ നിയോഗിച്ച ചെണ്ടമേളസംഘം വേദിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ കൊട്ടിക്കയറുകയായിരുന്നു. ഇതോടെ പ്രസംഗം നിര്‍ത്തി ദേഷ്യപ്പെട്ട മുഖ്യമന്ത്രി ഇപ്പോള്‍ ഇതിനെക്കുറിച്ച് പറയുന്നില്ലെന്ന് പറഞ്ഞ് ക്ഷുഭിതനാവുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തിയതോടെ വേദിയില്‍ നിന്ന് ഏഴുന്നേറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പോലീസുകാരോട് പറഞ്ഞാണ് ചെണ്ടമേളം നിര്‍ത്തിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു.