video
play-sharp-fill

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനി മുതൽ മരുന്ന് ലഭിക്കില്ല…..!   ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന തടയാന്‍ ആരോഗ്യമന്ത്രാലയം; ഓണ്‍ലൈന്‍, ഇലക്‌ട്രാണിക് പ്ലാറ്റ്‌ഫോം വഴി മരുന്ന് വില്‍ക്കുന്നവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി സെന്‍ട്രല്‍ കണ്‍ട്രോളര്‍ ജനറല്‍

Spread the love

സ്വന്തം ലേഖിക

കണ്ണൂര്‍: ഡോക്ടറുടെയും ഫാര്‍മസിസ്റ്റിന്റെയും മേല്‍നോട്ടമില്ലാതെ മരുന്നുകള്‍ വില്‍ക്കുന്നതിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന തടയാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഓണ്‍ലൈന്‍, ഇലക്‌ട്രാണിക് പ്ലാറ്റ്‌ഫോം വഴി മരുന്ന് വില്‍ക്കുന്നവര്‍ക്ക് സെന്‍ട്രല്‍ കണ്‍ട്രോളര്‍ ജനറല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്കും ഉത്തരവ് കൈമാറി. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമത്തിന് വിരുദ്ധമായി നടത്തുന്ന ഔഷധ വ്യാപ്യാരമെന്ന നിലയിലാണ് നോട്ടീസ്.

ഡല്‍ഹിയില്‍ ആരോഗ്യ മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷമാണ് ഡ്രഗ്സ് കണ്‍ട്രോളറുടെ നടപടി.

ഓണ്‍ലൈന്‍ വഴി ഔഷധ വ്യാപ്യാരത്തില്‍ ഇടപെടുന്ന 20 ഓളം സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്. ഇവർക്കെല്ലാം ഈ നടപടി വൻ തിരിച്ചടിയാണ്.