Thursday, April 23, 2026

കോട്ടയം മെഡിക്കൽ കോളജ് നഴ്സിങ് കോളജ് വിദ്യാർത്ഥിയെ കാണാനില്ലന്ന് പരാതി: ബിഎസ് സി നേഴ്സിംഗ് ഒന്നാം വർഷ വിദ്യാർഥി കോഴിക്കോട് സ്വദേശി വിഷ്ണു തീർത്ഥ (20) യെ ആണ് കാണാതായത്.

Spread the love

കോട്ടയം : മെഡിക്കൽ കോളജ് നഴ്സിങ് കോളജ് വിദ്യാർത്ഥിയെ കാണാനില്ലന്ന് പരാതി. കോട്ടയം മെഡിക്കൽ കോളേജ് ബി എസ് സി നേഴ്സിംഗ് ഒന്നാം വർഷ വിദ്യാർഥി കോഴിക്കോട് സ്വദേശി വിഷ്ണു തീർത്ഥ (20) യെ ആണ് കാണാതായത്.

video
play-sharp-fill

വിഷ്ണു ആർപ്പുക്കരയിൽ ഒരു വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണ്. ഇന്നലെ പകൽ വീട്ടിലുണ്ടായിരുന്നു. ഉച്ച മുതൽ കാണാനില്ല.

ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാൾ താമസിക്കുന്ന വീട്ടാന്റെ ഉടമയാണ് ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തെ ക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ കുട്ടിയുടെ പിതാവായ അഖിലേഷ് കുമാറിനെയോ അറിയിക്കുക. ഫോൺ : 9446813890.