
കണ്ണൂർ: പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കൂത്തുപറമ്പ് കോട്ടയം ഏഴാംമൈല്‍ പടയങ്കുടി സ്വദേശിനി ഇ.കെ. ലീന (46) യാണ് മരിച്ചത്.
അമിത അളവില്‍ ഗുളിക കഴിച്ചതിനെത്തുടർന്ന് അവശയായ അവരെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രാവിലെ ഒൻപത് മണിയോടെയാണ് നാലാം നിലയിലെ 401-ാം വാർഡിന്റെ ശുചിമുറിയില്‍ യുവതിയെ തൂങ്ങി നിലയില്‍ കണ്ടെത്തിയത്.
വാർഡില്‍ നിന്ന് ഏറെ നേരം പുറത്തുവരാത്തതിനെത്തുടർന്ന് ആശുപത്രി ജീവനക്കാർ പരിശോധന നടത്തിയപ്പോള്‍ സംഭവം മനസിലായി. ഉടൻ കെട്ടഴിച്ച് രക്ഷാപ്രവർത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലീനയുടെ മരണം ആശുപത്രി പരിസരത്ത് ദുഃഖം പരത്തിയിരിക്കുകയാണ്. സംഭവത്തെകുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവ്: സന്തോഷ്. മകൻ: യദുനന്ദ്.







