play-sharp-fill
കനത്തമഴയിൽ ആർപ്പൂക്കരയും പരിസര പ്രദേശങ്ങളും വെള്ളത്തിൽ: എലിപ്പനി ഭീതിയിൽ നാട്; ബോധവത്കരണവും മരുന്നു വിതരണവുമായി ആരോഗ്യ വകുപ്പ്

കനത്തമഴയിൽ ആർപ്പൂക്കരയും പരിസര പ്രദേശങ്ങളും വെള്ളത്തിൽ: എലിപ്പനി ഭീതിയിൽ നാട്; ബോധവത്കരണവും മരുന്നു വിതരണവുമായി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ

ആർപ്പൂക്കര: ജില്ലയിൽ കനത്ത മഴ മൂലം ആർപ്പൂക്കര പഞ്ചായത്തിൽ വെള്ളം കയറി ദുരിതം വിതയ്ക്കുന്ന പ്രദേശങ്ങളായ കരിപ്പൂത്തട്ട്, ചീപ്പുങ്കൽ ,മണിയാപറമ്പ്, മഞ്ചാടിക്കരി എന്നീ പ്രദേശങ്ങളിൽ മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന മുഴുവൻ ജനങ്ങൾക്കും എലിപ്പനി പ്രതിരോധ മരുന്ന് വിതരണം തുടങ്ങിക്കഴിഞ്ഞു.

മലിനജലവുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന മീൻപിടുത്തക്കാർ, കൃഷിക്കാർ, വീട്ടിലും പരിസരങ്ങളിലും വെള്ളം കയറിയവർ എന്നിവർക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മരുന്ന് വിതരണം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനി, കണ്ണിനു ചുവപ്പു നിറം, സന്ധികൾക്കുവേദന, മൂത്രത്തിനു നിറവ്യത്യാസം എന്നിവ കണ്ടാൽ ഉടൻ ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സ നിർബന്ധമായും ഒഴിവാക്കുക എന്നീ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണമെന്ന് അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.റോസിലിൻ ജോസഫ് അറിയിച്ചു.

അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ ലഭിക്കുന്നതാണ്. ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് കുമാറിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സുമാർ,ആഷാവർക്കർമാർ, അംഗനവാടി ടീച്ചർമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.

പഞ്ചായത്ത് പ്രസിഡൻറ് റോസിലിൻ ടോമിച്ചൻ, ആരോഗ്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ദീപാജോസ്, വൈസ് പ്രസിഡന്റ് ലൂക്കോസ് ഫിലിപ്പ്, വാർഡ് മെമ്പറായ കെ.കെ ഹരിക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറി മനോജ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തുതല ജാഗ്രതാ സമിതിയും കൃത്യമായി പഞ്ചായത്തുതല പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.