
സി.എം.എസ് കോളേജ് പ്രിൻസിപ്പൽ റോയി സാം ദാനിയേൽ ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു; വിരമിക്കുന്നത് ഏഴു വർഷത്തെ സർവീസിനു ശേഷം
സ്വന്തം ലേഖകൻ
കോട്ടയം: സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.റോയ് സാം ദാനിയേൽ മേയ് 31 ന് പടിയിറങ്ങുന്നു… ഏഴു വർഷത്തെ വിശ്വസ്ത സേവനം വിജയകരമായി പൂർത്തീകരിച്ച് കോട്ടയം സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.റോയ് സാം ദാനിയേൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കും.
1994 ൽ സി.എം.എസ് കോളേജിലെ കൊമേഴ്‌സ് വിഭാഗം അദ്ധ്യാപകനായി സേവനം ആരംഭിച്ച റോയ് സാർ തന്നെ ഏല്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റി ആത്മാഭിമാനത്തോടെ യാണ് കോളേജിന്റെ പടിയിറങ്ങുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹത്തായ കലാലയത്തിന്റെ അമരക്കാരനായി നിയോഗം ലഭിച്ച അന്നു മുതൽ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് സ്വതസിദ്ധമായ ശൈലിയിലൂടെയും
മികച്ച സംഘടനാപാടവത്തിലൂടെയും കോളേജിന്റെ യശസ്സുയർത്തുവാൻ അക്ഷീണ പരിശ്രമമായിരുന്നു പ്രിയ റോയ് സാർ നടത്തിയത്.
മാനേജ്‌മെൻറിനെയും അദ്ധ്യാപകരെയും സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും പൂർവ്വ വിദ്യാർത്ഥികളെയും കോർത്തിണക്കി വ്യക്തമായ ദിശാബോധത്തോടുകൂടെ കോളേജിന്റെ ദ്വിശതാബ്ദി ആഘോഷങ്ങൾ അവിസ്മരണീയമാക്കിയത് റോയ് സാറിന്റെ നേതൃത്വത്തിൽ ആയിരുന്നു.
രാഷ്ട്രപതിയുടെ സ്വീകരണവും കാൻറർബറി ആർച്ച് ബിഷപ്പിന്റെ ആഗമനവും ബെയ്ലി മ്യൂസിയവും കോളേജിന്റെ ഓട്ടോണമസ് പദവിയും സി.എം.എസ് കോളേജ് റോഡ് വികസനവും കോളേജിന്റെ പൈതൃക പദവിയും ഈ സുവർണ്ണകാലഘട്ടത്തിലെ നേട്ടങ്ങളിൽ പ്രധാനപ്പെട്ടവ ആയിരുന്നു.
മഹാത്മാഗാന്ധി സർവ്വകലാശാല സെനറ്റ് അംഗവും സിൻഡിക്കേറ്റ് അംഗവുമായി പ്രവർത്തിച്ച റോയി സാർ
യു.ജി.സി ഓട്ടോണമി ഇൻസ്‌പെക്ഷൻ കമ്മറ്റി അംഗവുമായിരുന്നു.