കോട്ടയം മെഡിക്കൽ കോളേജിൽ ദിവസവേതനക്കാരിക്കും ലക്ഷങ്ങളുടെ ബ്ലേഡ് ഇടപാട്; പലിശ മുടങ്ങിയാൽ മക്കളുമായി വന്ന് ഭീഷണിപ്പെടുത്തും; വനിതാ ജീവനക്കാരിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി

കോട്ടയം മെഡിക്കൽ കോളേജിൽ ദിവസവേതനക്കാരിക്കും ലക്ഷങ്ങളുടെ ബ്ലേഡ് ഇടപാട്; പലിശ മുടങ്ങിയാൽ മക്കളുമായി വന്ന് ഭീഷണിപ്പെടുത്തും; വനിതാ ജീവനക്കാരിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ദിവസ വേതനക്കാരിക്ക് ലക്ഷങ്ങളുടെ ബ്ലേഡ് ഇടപാട്. തൊണ്ണംകുഴി ഭാഗത്ത് താമസിക്കുന്ന വനിതയാണ് മെഡിക്കൽ കോളേജിലെ ജോലിയുടെ മറവിൽ സഹപ്രവർത്തകർക്കും മെഡിക്കൽ കോളേജ്, പനമ്പാലം, സംക്രാന്തി ഭാഗങ്ങളിലും കൊള്ളപ്പലിശക്ക് വൻതുക കടം കൊടുക്കുന്നത്.

പത്ത് വർഷം മുൻപ് കഷ്ടിച്ച് കഴിഞ്ഞ് കൂടിയിരുന്ന ഇവർക്ക് ഇന്ന് മുക്കാൽ കോടിയിലധികം വിലമതിക്കുന്ന 2 വീടുകളാണ് മെഡിക്കൽ കോളേജ് പരിസരത്തുള്ളത്. ഇത് കൂടാതെ നിരവധി സ്ഥലങ്ങളിൽ വസ്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് വന്നതോടെ പണം കടം വാങ്ങിയ പലരുടേയും ബിസിനസ് തകരുകയും, പലർക്കും ജോലി നഷ്ടപ്പെടുകയും ചെയ്തു. ഇതോടെയാണ് പലിശ ചോദിച്ച് ഇവർ ഭീഷണി തുടങ്ങിയത്.

മെഡിക്കൽ കോളേജിലെ ദിവസ വേതനക്കാരിയായ വനിതയും, മകനും, മകളും ചേർന്നാണ് പലിശ കൊടുക്കാനുള്ളവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നത്.

മെഡിക്കൽ കോളേജിലെ നേഴ്സിംഗ് അസിസ്റ്റൻ്റ് സഹപ്രവർത്തകരിൽ നിന്ന് ഒന്നേകാൽ കോടിയോളം രൂപ തട്ടിയെടുത്ത വാർത്ത പുറത്ത് വന്നതും കഴിഞ്ഞ ദിവസമാണ്.

വനിതാ ജീവനക്കാരിക്കെതിരെ നിരവധി പേർ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്കിയിട്ടുണ്ട്. അനധികൃത ബ്ലേഡ് ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ 9847200864 ൽ വിളിച്ച് അറിയിക്കാവുന്നതാണ്.വിവരം തരുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്