സന്ധ്യ കഴിഞ്ഞാൽ തിരുനക്കരയിൽ വെളിച്ചമില്ല; നഗരമധ്യത്തിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കത്തിയിട്ട് മാസങ്ങൾ; ക്രിമിനലുകൾ താവളമടിക്കുന്ന തിരുനക്കരയിൽ വെളിച്ചമില്ലാതെ നട്ടം തിരിഞ്ഞ് പൊലീസ്; നഗരസഭയിൽ നടക്കുന്നത് തമ്മിലടി മാത്രം

സന്ധ്യ കഴിഞ്ഞാൽ തിരുനക്കരയിൽ വെളിച്ചമില്ല; നഗരമധ്യത്തിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കത്തിയിട്ട് മാസങ്ങൾ; ക്രിമിനലുകൾ താവളമടിക്കുന്ന തിരുനക്കരയിൽ വെളിച്ചമില്ലാതെ നട്ടം തിരിഞ്ഞ് പൊലീസ്; നഗരസഭയിൽ നടക്കുന്നത് തമ്മിലടി മാത്രം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സന്ധ്യ കഴിഞ്ഞാൽ തിരുനക്കരയിൽ വെളിച്ചമില്ല. നഗരമധ്യത്തിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കത്താതായിട്ട് മാസങ്ങൾ കഴിഞ്ഞു.

ഗാന്ധിസ്ക്വയർ, തിരുനക്കര മൈതാനം, ക്ഷേത്രത്തിന് മുൻവശം, ബിഎസ്എൻഎൻ ലിന് പുറകിൽ, ശാസ്ത്രി റോഡ് ഇവിടെയൊക്കെ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ കത്താതായിട്ട് മാസങ്ങളായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര മൈതാനത്തും, ബിഎസ്എൻഎല്ലിന് പുറക് വശത്തുമാണ് നഗരത്തിൽ ഏറ്റവുമധികം ക്രിമിനലുകൾ തമ്പടിക്കുന്നത്. ബിഎസ്എൻ എല്ലിൻ്റെ പുറക് വശത്തുള്ള പൊട്ടക്കിണറ്റിലാണ് രണ്ട് വർഷം മുൻപ് യുവാവിനെ തല്ലിക്കൊന്ന് താഴ്ത്തിയത്. സന്ധ്യ കഴിഞ്ഞാൽ ഈ പ്രദേശമാകെ കൂരിരുട്ടാണ്.

നഗരത്തിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെസ്റ്റ് പൊലീസ് നഗരസഭയ്ക്ക് കത്ത് നല്കിയെങ്കിലും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല.

നഗരത്തിൽ സന്ധ്യ കഴിഞ്ഞാൽ വെളിച്ചമില്ലാത്തതിനാൽ ക്രിമിനലുകളെയും, മോഷ്ടാക്കളെയും നിയന്ത്രിക്കാൻ സാധിക്കാതെ പൊലീസ് നട്ടം തിരിയുകയാണ്.

നാഥനില്ലാ കളരിയായ നഗരസഭയിൽ നടക്കുന്നത് തമ്മിലടി മാത്രമാണെന്നും, കഴിഞ്ഞ എട്ട് മാസത്തിനിടയ്ക്ക് ജനങ്ങളുടെ ക്ഷേമകാര്യങ്ങൾ നോക്കാൻ നഗരസഭ ഭരിച്ച യുഡിഎഫ് ശ്രമിച്ചില്ലന്നും പ്രതിപക്ഷ നേതാവ് അഡ്വ.ഷീജാ അനിൽ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

എന്നാൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത് എംഎൽഎ ആണെന്നും എംഎൽഎ യുടെ ഓഫീസിൽ അന്വേഷിച്ചാൽ മാത്രമേ ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കൂ എന്ന് ആക്ടിംങ് ചെയർമാൻ ബി.ഗോപകുമാർ പറഞ്ഞു.