
ചങ്ങനാശ്ശേരി: മാരക മയക്കുമരുന്നായ എം.ഡി.എം എ യുമായി തൃക്കൊടിത്താനം സ്വദേശി യുവാവ് പിടിയിൽ.
തൃക്കൊടിത്താനം പഞ്ചായത്തിൽ മാലൂർക്കാവ് ഹിറാ നഗർ ഭാഗത്ത് മദനപ്പറമ്പിൽ വീട്ടിൽ അനാസ് മകൻ അമീർ (22) നെ യാണ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡെൻസാഫ് സംഘവും, തൃക്കൊടിത്താനം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.231 ഗ്രാം എം ഡി എം എയും കണ്ടെടുത്തു.







