Spread the love

സ്വന്തം ലേഖകന്‍
ഗാന്ധിനഗര്‍: .

video
play-sharp-fill

മാരക ലഹരിവസ്തുവായ എംഡിഎംഎയുമായി യുവാവിനെ ഗാന്ധിനഗര്‍ പോലീസ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് 12.45ന് ഗാന്ധിനഗര്‍ ബിവറേജസിനടുത്തു വച്ചാണ് പോലീസ് യുവാവിനെ പിടികൂടിയത്.
മാഞ്ഞൂർ സ്വദേശിയും കുറച്ച് നാളായി ആർപ്പൂക്കരയിൽ താമസക്കാരനുമായ
സനീഷ് (30)ആണ് പിടിയിലായത്. ഇയാളുടെ കൈയിൽ നിന്നും 5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം രണ്ടു ടീമായി ഗാന്ധിനഗര്‍ ഭാഗത്ത് നിലയുറപ്പിച്ചിരിക്കുകയായിരുന്നു.

ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നതേയുള്ളു. എവിടെ നിന്നാണ് ലഹരിവസ്തു വാങ്ങിയതെന്നും ആര്‍ക്ക് കൊടുക്കാനാണ് കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങള്‍ അറിയാനുണ്ട്. മുന്‍പ് ഏതെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇയാള്‍ ഒറ്റയ്ക്കാണോ അതേ സഹായിയായി ആരെങ്കിലുമുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരുന്നു. ഗാന്ധിനഗര്‍ ഭാഗത്ത് ആര്‍ക്കെങ്കിലും കൊടുക്കാനാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗര്‍ എസ്എച്ച്ഒ ഷിജി, എസ്‌ഐമാരായ അനുരാജ്, മനോജ്, എഎസ്‌ഐ പത്മകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.