തലസ്ഥാനത്ത് വൻ എം.ഡി.എം.എ വേട്ട; പരിശോധന രഹസ്യ വിവരത്തെ തുടർന്ന്, 78.78 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിൽ

തലസ്ഥാനത്ത് വൻ എം.ഡി.എം.എ വേട്ട; പരിശോധന രഹസ്യ വിവരത്തെ തുടർന്ന്, 78.78 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിൽ

Spread the love

 

സ്വന്തം ലേഖിക

 

തിരുവനന്തപുരം:തിരുവനന്തപുരത്ത് വൻ എം.ഡി.എം.എ വേട്ട. തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ സ്റ്റെപ് അപ് ടാറ്റൂ സ്റ്റുഡിയോയിൽ നിന്ന് എക്സൈസ് എം.ഡി.എം.എ പിടികൂടുകയായിരുന്നു.

രാജാജി നഗർ സ്വദേശി മജീന്ദ്രൻ , പെരിങ്ങമ്മല സ്വദേശി ഷോൺ അജി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.3 ലക്ഷം രൂപ ഇന്ത്യൻ നിരക്ക് വരുന്ന 78.78 ഗ്രാം എം.ഡി.എം.എ യാണ് ഇവരിൽ നിന്നും എക്സൈസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്ത തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് വ്യാപകമായ പരിശോധനയാണ് എക്സൈസ് നടത്തുന്നത്.