video
play-sharp-fill

വാടക വീട് കേന്ദ്രീകരിച്ചു എംഡിഎംഎ വില്‍പ്പന ; സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വാടക വീട് കേന്ദ്രീകരിച്ചു എംഡിഎംഎ വില്‍പ്പന ; സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

Spread the love

ഉളിക്കല്‍: ഉളിക്കല്‍ നുച്യാട് വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തുകയായിരുന്ന യുവതി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘത്തെ ഉളിക്കല്‍ പൊലീസ് കസ്റ്റഡയിലെടുത്തു. നുച്യാട് സ്വദേശി മുബഷീര്‍ (35), കര്‍ണ്ണാടക സ്വദേശികളായ ഹക്കീം (31), കോമള (31) എന്നിവരാണ് റൂറല്‍ എസ്പി യുടെ പ്രത്യേക സ്‌ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്.

ഇവരില്‍ നിന്നും 5 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. നുച്യാട് ഒരുപാട് കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ആണ് ഇവര്‍ താമസിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തി വന്നത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ എത്തിയ പൊലീസ് സംഘം ഇവരുടെ മുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും ഇവര്‍ വാതില്‍ തുറക്കാഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് വാതില്‍ പൊളിച്ച് അകത്തു കടക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തുന്നത്. പൊലീസിനെ കണ്ടയുടനെ എംഡിഎംഎ വെള്ളത്തിലിട്ട് നശിപ്പിക്കാനുള്ള ശ്രമവുമുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group