
ന്യൂഡൽഹി: പശ്ചിമേഷ്യയില്‍ സംഘർഷം തുടരുന്നതിനിടെ നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
കൊവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങള്‍ പാലിക്കണം. വിദേശയാത്രകള്‍ കുറയ്ക്കണം, പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം നിയന്ത്രിക്കണം ഇതിനായി ‘വർക്ക് ഫ്രം ഹോം’പോലുള്ള രീതികള്‍ വീണ്ടും പ്രോത്സാഹിപ്പിക്കണമെന്നും കർണാടകയിലെ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രിയുടെ ആഹ്വാനം ചെയ്തു.
വിവാഹത്തിനും അവധിക്കാലത്തിനുമായി വിദേശ യാത്രകള്‍ നടത്തുന്നതിന് പകരം രാജ്യത്തെ തന്നെ വിനോദ സഞ്ചാര ഇടങ്ങളിലേക്ക് യാത്ര പോകാൻ ശ്രമിക്കുന്നത് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഇറാനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച 14 ഇന നിർദേശങ്ങളിലാണ് ഇറാൻ വൈകിയാണെങ്കിലും മറുപടി നല്‍കിയത്. ഹോർമുസില്‍ ഒരു വിട്ടുവീഴ്ചക്കും ഇറാൻ തയ്യാറായേക്കില്ലെന്നാണ് റിപ്പോർട്ട്. ലെബനോണ് യുദ്ധം അവസാനിപ്പിക്കാനും ഇറാൻ നിർദേശം മുന്നോട്ടുവച്ചതായി സൂചനയുണ്ട്.







