ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ മക്ലാരൻ; മുംബൈയിൽ ആദ്യത്തെ ഔട്ട്ലെറ്റ് തുറക്കും
ബ്രിട്ടീഷ് ആഡംബര സൂപ്പർകാർ കമ്പനിയായ മക്ലാരൻ ഓട്ടോമോട്ടീവ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ വരവ് സ്ഥിരീകരിച്ചു. ആഗോള വിപുലീകരണ പദ്ധതികളുടെയും ഏഷ്യാ പസഫിക് മേഖലയിലെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തിന്‍റെ വിപുലീകരണത്തിന്‍റെയും ഭാഗമായി കമ്പനി ഒക്ടോബറിൽ മുംബൈയിൽ അതിന്‍റെ ആദ്യ റീട്ടെയിൽ ഔട്ട്ലെറ്റ് തുറക്കും. രാജ്യത്തെ ആദ്യത്തെ റീട്ടെയിൽ ഔട്ട്ലെറ്റിലൂടെ മക്ലാരൻ വിവിധ മോഡലുകൾ ലഭ്യമാക്കും.
Third Eye News K
0