ഒറ്റ വാർത്തയിൽ എം.സി റോഡിലെ കുഴിയടച്ച് കെ.എസ്.ടി.പി..! തേർഡ് ഐ ന്യൂസ് ബിഗ് ഇംപാട്ക്; എം.സി റോഡിൽ നാഗമ്പടത്തെ കുഴികൾ ഇന്ന് അടയ്ക്കും; ഇന്ന് നാഗമ്പടത്ത് ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴി തിരിഞ്ഞു പോകുക

ഒറ്റ വാർത്തയിൽ എം.സി റോഡിലെ കുഴിയടച്ച് കെ.എസ്.ടി.പി..! തേർഡ് ഐ ന്യൂസ് ബിഗ് ഇംപാട്ക്; എം.സി റോഡിൽ നാഗമ്പടത്തെ കുഴികൾ ഇന്ന് അടയ്ക്കും; ഇന്ന് നാഗമ്പടത്ത് ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴി തിരിഞ്ഞു പോകുക

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഒറ്റ വാർത്തകൊണ്ട് കെ.എസ്.ടി.പി കണ്ണു തുറന്നു. കോട്ടയം നഗരത്തെ മണിക്കൂറുകളോളം കുരുക്കിൽ മുക്കിയ നാഗമ്പടത്തെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുന്നു. എം.സി റോഡിൽ നാഗമ്പടം പാലത്തിലെ വമ്പൻ കുഴിയടയ്ക്കാൻ കെ.എസ്.ടി.പി തീരുമാനിച്ചു. കുഴിടയ്ക്കാൻ റോഡ് ടാർ ചെയ്യുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ എം.സി റോഡിൽ നാഗമ്പടത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

എം.സി റോഡിൽ ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഗാന്ധിനഗറിൽ നിന്നും തിരിഞ്ഞ് മെഡിക്കൽ കോള്േജ് ചുങ്കം വഴി തിരിഞ്ഞു പോകേണ്ടതാണ്. കോട്ടയത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ എം.സി റോഡിലൂടെ കടന്നു പോകേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത മഴയെ തുടർന്നു എം.സി റോഡിൽ നാഗമ്പടം പാലത്തിന്റെ പ്രവേശന ഭാഗത്ത് രൂപപ്പെട്ട കുഴി നാട്ടുകാരെ ഏറ്റവും കൂടുതൽ വലച്ചത് തിങ്കളാഴ്ചയാണ്. തിങ്കളാഴ്ച രാവിലെ മുതൽ എം.സി റോഡിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക് നാട്ടുകാരുടെ നട്ടെല്ലൊടിക്കുന്നതായിരുന്നു. അതിരൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്നു റോഡിലെ വാഹനങ്ങളുടെ നിര പലപ്പോഴും ബേക്കർ ജംഗ്ഷൻ വരെ നീണ്ടു.

തിങ്കളാഴ് രാവിലെ മുതൽ പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ കെ.എസ്.ടി.പിയുമായി ബന്ധപ്പെട്ടെങ്കിലും അറ്റകുറ്റപണികൾ നടത്താൻ ഇവർ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് ഇന്നലെ എം.സി റോഡിലെ യാത്രാ ദുരിതവും ഗതാഗതക്കുരുക്കും സംബന്ധിച്ചു വാർത്ത നൽകിയത്. ഇതിനു പിന്നാലെയാണ് കെ.എസ്.ടി.പി അധികൃതർ റോഡ് ടാർ ചെയ്തു ഗതാഗത യോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ എം.സി റോഡിലെ യാത്രാ ക്ലേശം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.